2021 ജനുവരി 16 മുതല്‍ 24 വരെ ഗോവയില്‍ നടക്കാന്‍ പോകുന്ന 51-ാമത് രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് മലയാളത്തില്‍ നിന്നും അഞ്ച് ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. ട്രാന്‍സ്, കപ്പേള, കെട്ട്യോളാണ് എന്‍റെ മാലാഖ, സെയ്‌ഫ്, താഹിറ എന്നിവയാണ് ആ അഞ്ച് ചിത്രങ്ങള്‍. മേളയില്‍ 23 ചിത്രങ്ങള്‍ ഫീച്ചര്‍ വിഭാഗത്തിലും 20 ചിത്രങ്ങള്‍ ഫീച്ചര്‍ ഇതര വിഭാഗത്തിലും പ്രദര്‍ശിപ്പിക്കും.
ഐഎഫ്എഫ്ഐയിലേക്ക് മലയാളത്തില്‍ നിന്നും അഞ്ച് സിനിമകള്‍ - ഐഎഫ്എഫ്ഐ
ട്രാന്‍സ്, കപ്പേള, കെട്ട്യോളാണ് എന്‍റെ മാലാഖ, സെയ്‌ഫ്, താഹിറ എന്നിവയാണ് ആ അഞ്ച് ചിത്രങ്ങള്‍. മേളയില്‍ 23 ചിത്രങ്ങള്‍ ഫീച്ചര്‍ വിഭാഗത്തിലും 20 ചിത്രങ്ങള്‍ ഫീച്ചര്‍ ഇതര വിഭാഗത്തിലും പ്രദര്‍ശിപ്പിക്കും
മഞ്ജു വാര്യര്‍-ധനുഷ് ചിത്രം അസുരനും മേളയില്‍ പ്രദര്‍ശിപ്പിക്കും. മുഖ്യധാര സിനിമകളുടെ വിഭാഗത്തിലാണ് അസുരനും കപ്പേളയും ചിച്ചോരെയും പ്രദര്‍ശിപ്പിക്കുക. ജയറാമിന്‍റെ സംസ്കൃത ചിത്രം നമോയും മേളയില്‍ പ്രദര്‍ശിപ്പിക്കും. ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ സാന്ത് കി ആംഖ്, സുശാന്ത് സിങ് രജ്‌പുത് നായകനായ ചിച്ചോരെ തുടങ്ങിയ സിനിമകളുമുണ്ട്. താപ്‌സി പന്നുവിന്‍റെ സാന്ത് കി ആംഖ് മേളയുടെ ഉദ്ഘാടന ചിത്രമാണ്.
ജോണ്‍ മാത്യു മാത്തന്‍ ചെയര്‍മാനായ ജൂറിയാണ് സിനിമകള്‍ തെരഞ്ഞെടുത്തത്. ആസാമീസ് ചിത്രം ബ്രിഡ്‌ജ്, ബംഗാളി ചിത്രം അവിജാദ്രിക്, കന്നഡ ചിത്രം പിങ്കി എല്ലി, മറാത്തി ചിത്രം പ്രവാസ് എന്നിവയും മേളയില്‍ പ്രദര്‍ശിപ്പിക്കും. ഫീച്ചര്‍ ഇതര ചിത്രങ്ങള്‍ ഹൊബാം പബന്‍ കുമാറിന്‍റെ നേതൃത്വത്തിലുള്ള ജൂറിയാണ് തെരഞ്ഞെടുത്തത്. ഇന്ത്യന്‍ പനോരമയിലെ ഫീച്ചര്‍ ഇതര വിഭാഗങ്ങളുടെ പ്രദര്‍ശനം ആരംഭിക്കുന്നത് ഗുജറാത്തി ചിത്രം 'പാഞ്ചിക'യിലൂടെയാണ്.