ഇന്ത്യന്‍ വ്യോമസേനയിലെ ആദ്യ വനിതാ പൈലറ്റ് ഗുഞ്ചൻ സക്‌സേനയുടെ ബയോപിക് 'ഗുഞ്ചന്‍ സക്‌സേന: ദി കാര്‍ഗില്‍ ഗേള്‍' ഇന്ന് നെറ്റ്ഫ്ലിക്സില്‍ റിലീസിനെത്തുകയാണ്. എന്നാൽ, ബോളിവുഡ് ചിത്രത്തിൽ ഐഎഫിനെ മോശമായി ചിത്രീകരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യൻ വ്യോമസേന സിബിഎഫ്‌സിക്ക് കത്തയച്ചു. വരുന്ന തലമുറക്കും പ്രചോദനമാകുന്ന തരത്തിൽ ഗുഞ്ചൻ സക്‌സേന ചിത്രീകരിക്കുമെന്ന് നേരത്തെ സിനിമയുടെ നിർമാതാക്കളായ ധർമ പ്രൊഡക്ഷൻസ് ഉറപ്പ് നൽകിയിരുന്നതായും എന്നാൽ, അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലറിലെ ഏതാനും രംഗങ്ങളും സംഭാഷണവും ഭാരതീയ വ്യോമസേനയെ നെഗറ്റീവായി ചിത്രീകരിക്കുന്നതായി കണ്ടെത്തിയെന്നും കത്തിൽ വിശദീകരിക്കുന്നു. ഗുഞ്ചൻ സക്‌സേനയെ പ്രകീർത്തിച്ച് അവതരിപ്പിക്കുന്നതിനായി, ചില സംഭവങ്ങളെ പ്രത്യേകിച്ചും ഐഎഎഫിലെ സ്‌ത്രീകൾക്കെതിരായി വരുന്ന തരത്തിൽ രംഗങ്ങൾ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന് അയച്ച കത്തിൽ വിശദീകരിക്കുന്നുണ്ട്. ചിത്രത്തിന്‍റെ നിർമാണ കമ്പനിക്കും നെറ്റ്ഫ്ലിക്‌സിനും ഇന്ത്യൻ വ്യോമസേന കത്തിന്‍റെ പകർപ്പ് അയച്ചു.
ഗുഞ്ചൻ സക്‌സേന സിനിമയ്‌ക്കെതിരെ ഇന്ത്യൻ വ്യോമസേനയുടെ കത്ത് - ധർമ പ്രൊഡക്ഷൻസ്
ഐഎഎഫിനെ മോശമായി ചിത്രീകരിച്ചെന്ന് ആരോപിച്ചാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന് ഇന്ത്യൻ വ്യോമസേന കത്തയച്ചത്. ഇന്നാണ് 'ഗുഞ്ചന്‍ സക്‌സേന: ദി കാര്‍ഗില്‍ ഗേള്‍' നെറ്റ്‌ഫ്ലിക്‌സിലൂടെ റിലീസിനെത്തുന്നത്.
![ഗുഞ്ചൻ സക്‌സേന സിനിമയ്‌ക്കെതിരെ ഇന്ത്യൻ വ്യോമസേനയുടെ കത്ത് entertainment IAF sent letter to CBFC Gunjan Saxena: The Kargil Girl janvi kapoor IAF letter to Gunjan Saxena film Central Board of film certification dharma productions netflix release bollywood film ഇന്ത്യന്‍ വ്യോമസേന ഗുഞ്ചൻ സക്‌സേനയുടെ ബയോപിക് ഗുഞ്ചന്‍ സക്‌സേന: ദി കാര്‍ഗില്‍ ഗേള്‍ നെറ്റ്ഫ്ലിക്‌സ് ധർമ പ്രൊഡക്ഷൻസ് ഐഎഎഫിന്‍റെ കത്ത്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8393454-thumbnail-3x2-gnjn.jpg)
ഗുഞ്ചൻ സക്‌സേന സിനിമയ്‌ക്ക് എതിരെ ഐഎഎഫിന്‍റെ കത്ത്
നവാഗതനായ ശരണ്‍ ശര്‍മ സംവിധാനം ചെയ്യുന്ന 'ഗുഞ്ചന്‍ സക്‌സേന: ദി കാര്‍ഗില്‍ ഗേളി'ൽ ജാൻവി കപൂറാണ് നായിക. ചിത്രത്തിൽ പങ്കജ് ത്രിപാഠി, അംഗദ് ബേഡി എന്നിവരും ചിത്രത്തിൽ മുഖ്യ വേഷങ്ങളെ അവതരിപ്പിക്കുന്നു.