കേരളം

kerala

ETV Bharat / sitara

കാമുകിക്ക്‌ ഗൃഹാതുരത്വം! പിസയും പാസ്‌തയും അയച്ച്‌ ഹൃത്വിക്കിന്‍റെ കുടുംബം - Hrithik Roshan Sussanne Khan split

Saba feels homesick: ഏതാനും ആഴ്‌ചകള്‍ക്ക്‌ മുമ്പാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്‌. ഗൃഹാതുരത്വം അനുഭവപ്പെട്ട സബയ്‌ക്ക്‌ വീട്ടില്‍ പാകം ചെയ്‌ത ഭക്ഷണം അയച്ചു കൊടുത്തിരിക്കുകയാണ് ഹൃത്വിക്കിന്‍റെ കുടുംബം.

Hrithik Roshan rumoured girlfriend  Saba feels homesick  ഹൃത്വിക്കിന്‍റെ കാമുകിക്ക്‌ ഗൃഹാതുരത്വം  സബക്ക്‌ പിസയും പാസ്‌തയും അയച്ച്‌ ഹൃത്വിക്കിന്‍റെ കുടുംബം  Saba thanks to Hrithik family  Saba in Hrithik family  Hrithik Roshan Sussanne Khan split  Hrithik Roshan Saba Azad movies
ഹൃത്വിക്കിന്‍റെ കാമുകിക്ക്‌ ഗൃഹാതുരത്വം! സബക്ക്‌ പിസയും പാസ്‌തയും അയച്ച്‌ ഹൃത്വിക്കിന്‍റെ കുടുംബം

By

Published : Mar 4, 2022, 1:03 PM IST

Saba feels homesick: അടുത്തിടെയാണ്‌ ഹൃത്വിക്ക്‌ റോഷന്‍റെയും സബ ആസാദിന്‍റെയും പേരുകള്‍ ഗോസിപ്പു കോളങ്ങളില്‍ ഇടംപിടിച്ചത്‌. ഏതാനും ആഴ്‌ചകള്‍ക്ക്‌ മുമ്പാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്‌. ഹൃത്വിക്കിനെയും സബയെയും മുംബൈയില്‍ വച്ച്‌ പലതവണ കണ്ടവരുണ്ട്‌. ഒരു റെസ്‌റ്റോറന്‍റില്‍ വച്ച്‌ ഇരുവരും പാപ്പരാസികളുടെ കണ്ണിലുടക്കിയതും മാധ്യമശ്രദ്ധ നേടിയിരുന്നു.

ഇപ്പോള്‍ വീണ്ടും ഇരുവരും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. ഗൃഹാതുരത്വം അനുഭവപ്പെട്ട സബയ്‌ക്ക്‌ വീട്ടില്‍ പാകം ചെയ്‌ത ഭക്ഷണം അയച്ചു കൊടുത്തിരിക്കുകയാണ് ഹൃത്വിക്കിന്‍റെ കുടുംബം. തനിക്ക്‌ ഭക്ഷണം നല്‍കിയതിന് നന്ദി പറഞ്ഞു കൊണ്ട്‌ സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ് സബ. സബയുടെ ഈ പോസ്‌റ്റ്‌ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്.

Saba thanks to Hrithik family: ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് നന്ദി പറഞ്ഞ്‌ സബ രംഗത്തെത്തിയത്‌. ഭക്ഷണത്തിന്‍റെ ചിത്രവും സബ പങ്കുവച്ചിട്ടുണ്ട്‌. ഹൃത്വിക്കിന്‍റെ മരുമകൾ സുരനിക, ആന്‍റി കാഞ്ചൻ റോഷൻ, കസിൻ പഷ്‌മിന റോഷൻ എന്നിവരെ ടാഗ് ചെയ്‌തുകൊണ്ട്‌ സബ അവര്‍ക്ക്‌ നന്ദി രേഖപ്പെടുത്തി.

ഹൃത്വിക്കിന്‍റെ കുടുംബാംഗങ്ങളെ 'മികച്ച' മനുഷ്യർ എന്നാണ്‌ സബ വിശേഷിപ്പിച്ചത്‌. 'നിങ്ങൾക്ക്‌ ഗൃഹാതുരത്വം അനുഭവപ്പെടുമ്പോള്‍ നിങ്ങള്‍ക്ക്‌ ഭക്ഷണം നല്‍കാന്‍ നല്ല മനുഷ്യര്‍ ഉണ്ടാകും. കാഞ്ചന്‍ റോഷൻ, സുരാനിക, പാഷ്‌മിന റോഷന്‍ എന്നിവര്‍ക്ക്‌ നന്ദി.'-സബ കുറിച്ചു.

Saba in Hrithik family: അടുത്തിടെ സബ ഉച്ചഭക്ഷണത്തിന് റോഷൻ കുടുംബത്തോടൊപ്പം വിരുന്ന്‌ സത്ക്കാരത്തില്‍ പങ്കെടുത്തതും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഹൃത്വിക്കിന്‍റെ അമ്മാവനും സംഗീത സംവിധായകനുമായ രാജേഷ് റോഷന്‍ സബയുടെയും ഹൃത്വിക്കിന്‍റെയും സ്വകാര്യ കൂടിക്കാഴ്‌ച്ചയുടെ ചിത്രങ്ങള്‍ പങ്കുവച്ചത്‌ വൈറലായിരുന്നു. ചിത്രത്തില്‍ ഹൃത്വക് റോഷനും, സബയ്‌ക്കും ഒപ്പം അമ്മ പിങ്കി റോഷന്‍, അമ്മാവന്‍ രാജേഷ്‌ റോഷന്‍ എന്നിവരും ഉണ്ടായിരുന്നു.

Hrithik Roshan Sussanne Khan split: മുന്‍ ഭാര്യ സൂസെയ്‌ന്‍ ഖാനുമായുള്ള വിവാഹ മോചനത്തിന് ശേഷം സബ ആസാദിനൊപ്പമാണ് ഹൃത്വിക്‌ റോഷന്‍ ഗോസിപ്പ്‌ കോളങ്ങളില്‍ ഇടംപിടിച്ചിരിക്കുന്നത്‌. 2000ലായിരുന്നു ഹൃത്വിക്‌-സൂസെയ്‌ന്‍ വിവാഹം. 14 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവില്‍ 2014ലാണ് ഇരുവരും വിവാഹ മോചിതരായത്. ഇരുവര്‍ക്കുമായി രണ്ട്‌ ആണ്‍ കുട്ടികളുണ്ട്‌. ഹ്രേഹാന്‍, ഹൃദാന്‍.

Hrithik Roshan Saba Azad movies: 'റോക്കറ്റ്‌ ബോയ്‌സ്‌' എന്ന വെബ്‌ സീരീസിലാണ് സബ ഏറ്റവും ഒടുവിലായി വേഷമിട്ടത്. 'വാര്‍' ആയിരുന്നു ഹൃത്വിക്കിന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. ദീപിക പദുകോണിനൊപ്പമുള്ള 'ഫൈറ്റര്‍' ആണ് ഹൃത്വിക്കിന്‍റെ ഏറ്റവും പുതിയ ചിത്രം.

Also Read: 100 കോടിക്ക്‌ അരികില്‍ 'ഗംഗുഭായ്‌ കത്യവാടി'; 7ാം ദിന ബോക്‌സ്‌ ഓഫീസ്‌ കലക്ഷന്‍ റിപ്പോര്‍ട്ട്‌ പുറത്ത്‌

ABOUT THE AUTHOR

...view details