ലുങ്കി ഡാൻസിനുള്ള തയ്യാറെടുപ്പല്ല, പക്ഷേ ഈ ഫാഷന് കാരണക്കാരൻ രണ്‍വീര്‍ സിംഗാണ്. ബോളിവുഡിന്‍റെ പ്രിയതാരം ഹൃത്വിക് റോഷന്‍റെ ലുങ്കിയിലുള്ള ചിത്രം നവമാധ്യമങ്ങളിൽ വൈറലാവുകയാണ്. ദുബായില്‍ നിന്നെടുത്ത ചിത്രത്തിൽ ചുവപ്പ് ടീഷര്‍ട്ടും ടവ്വല്‍ കൊണ്ടുള്ള ലുങ്കിയുമാണ് താരത്തിന്‍റെ വേഷം. ഒപ്പം തോളിൽ കറുത്ത ബാഗും കറുത്ത തൊപ്പിയും കൂളിങ് ഗ്ലാസും അണിഞ്ഞ് കട്ട ലുക്കിലാണ് ഹൃത്വിക്. ചിത്രത്തിനൊപ്പം രണ്‍വീര്‍ സിംഗാണ് തന്‍റെ ഫാഷന്‍ ഇന്‍സ്പിറേഷന്‍ എന്നും ഹൃത്വിക് കുറിക്കുന്നു.
രണ്‍വീര്‍ പ്രചോദനമായി; ടവ്വൽ ലുങ്കിയാക്കി ഹൃത്വിക് റോഷൻ - രണ്‍വീര്‍ സിംഗ്
ചുവപ്പ് ടീഷര്‍ട്ടും ടവ്വല്‍ കൊണ്ടുള്ള ലുങ്കിയിലുമുള്ള ഹൃത്വിക് റോഷന്‍റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.
ലുങ്കിയാക്കി ഹൃത്വിക് റോഷൻ
രണ്ട് വർഷം മുമ്പ് ഗല്ലി ബോയ് ഫെയിമും വെളുത്ത ടീഷർട്ടും പച്ച ലുങ്കിയും ധരിച്ച് ഫ്രീക്ക് ലുക്കിൽ എത്തിയിരുന്നു. ഇതിൽ നിന്നാണ് ഹൃത്വിക് പ്രചോദനം കൊണ്ടത്. എന്നാൽ, പുൽത്തകിടിയിലൂടെ നഗ്ന പാദത്തിൽ നടന്നുനീങ്ങുന്ന ഹൃത്വിക്കിന്‍റെ കാൽ ബാന്‍റേജ് കൊണ്ട് കെട്ടിയിരിക്കുന്നതിനാൽ കാലിനെന്തുപറ്റിയെന്നും ആരാധകർ ചോദിക്കുന്നുണ്ട്.