നിസാരം... മരത്തില്‍ വലിഞ്ഞ് കയറി ഹൃത്വിക് റോഷന്‍റെ അമ്മ - Hrithik Roshan
മരത്തില്‍ വലിഞ്ഞ് കേറാന്‍ ശ്രമിക്കുന്ന പിങ്കി റോഷന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്

പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് തന്‍റെ കഴിവുകള്‍ കൊണ്ടും പ്രവര്‍ത്തനങ്ങള്‍ക്കൊണ്ടും ഫിറ്റ്നസ് കൊണ്ടുമെല്ലാം ലോകത്തിന് കാണിച്ച് കൊടുക്കുന്ന ആളുകള്‍ നിരവധി ഉദാഹരണങ്ങളായി നമുക്ക് ചുറ്റുമുണ്ട്. അക്കൂട്ടത്തിലേക്ക് ഇനി ബോളിവുഡ് സ്റ്റൈലിഷ് താരം ഹൃത്വിക് റോഷന്‍റെ അമ്മയായ പിങ്കി റോഷന്‍റെ പേര് കൂടി ചേര്‍ക്കാം. ഈ പ്രായത്തിലും തെല്ലും ആശങ്കയില്ലാതെ മരത്തില്‍ വലിഞ്ഞ് കേറാന്‍ ശ്രമിക്കുന്ന പിങ്കിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഹൃത്വിക്കിനെപോലെ തന്നെ ഫിറ്റ്നസില്‍ ഒരു വിട്ടുവീഴ്ചയില്ലാത്തയാളാണ് പിങ്കി. പിങ്കി തന്നെയാണ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ജിമ്മില്‍ വര്‍ക്കൗട്ട് നടത്തുമ്പോള്‍ ഹൃത്വിക്കിനൊപ്പം കട്ടക്ക് നില്‍ക്കുന്ന പിങ്കി മുമ്പും കൈയ്യടി നേടിയിട്ടുണ്ട്. നിരവധി പേരാണ് പിങ്കി റോഷനെ അഭിനന്ദിച്ച് എത്തിയത്.