മുംബൈ ജുഹു-വെര്‍സോവ ലിങ്ക് റോഡില്‍ 100 കോടി വിലവരുന്ന അപ്പാര്‍ട്ട്‌മെന്‍റുകള്‍ ബോളിവുഡ് നടന്‍ ഹൃത്വിക് റോഷന്‍ സ്വന്തമാക്കിയതായി റിപ്പോര്‍ട്ട്. അറബിക്കടലിനോട് ചേര്‍ന്നുള്ള രണ്ട് വീടുകളാണ് താരം വാങ്ങിയത്. ഡ്യുപ്ലക്‌സ് പെന്‍റ് ഹൗസാണ് അതില്‍ ഒന്ന്. ഒറ്റനിലയിലുള്ള വീടാണ് മറ്റൊന്ന്. 97.5 കോടി രൂപയ്ക്ക് ഹൃത്വിക് കരാര്‍ എഴുതി എന്നാണ് റിപ്പോര്‍ട്ടുകള്‍.
മുംബൈയില്‍ സ്വപ്‌ന ഭവനം സ്വന്തമാക്കി ഹൃത്വിക് റോഷന്‍ - Hrithik Roshan Buys a New House
അറബിക്കടലിനോട് ചേര്‍ന്നുള്ള രണ്ട് വീടുകളാണ് താരം വാങ്ങിയത്. ഡ്യുപ്ലക്‌സ് പെന്‍റ്ഹൗസാണ് അതില്‍ ഒന്ന്. ഒറ്റനിലയിലുള്ള വീടാണ് മറ്റൊന്ന്. 97.5 കോടി രൂപയ്ക്ക് ഹൃത്വിക് കരാര്‍ എഴുതി എന്നാണ് റിപ്പോര്‍ട്ടുകള്‍.
38,000 സ്‌ക്വയര്‍ ഫീറ്റുള്ള അപ്പാര്‍ട്ട്‌മെന്‍റില്‍ 6500 സ്‌ക്വയര്‍ ഫീറ്റ് ടെറസ് ഉണ്ടെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 10 പാര്‍കിങ് സ്‌പോര്‍ടുകളും കുടുംബത്തിന് ലഭിക്കും. 67.5 കോടി രൂപയ്ക്കാണ് ഡ്യുപ്ലക്‌സ് സ്വന്തമാക്കിയത്. ഇത് 27,534 സ്‌ക്വയര്‍ ഫീറ്റിലുള്ളതാണ്. പതിനാലാം നിലയിലെ അപ്പാര്‍ട്ട്‌മെന്‍റ് 11,165 സ്‌ക്വയര്‍ ഫീറ്റുള്ളതാണ്. 2019ല്‍ റിലീസായ വാര്‍ ആണ് അവസാനം പുറത്തിറങ്ങിയ ഹൃത്വിക് റോഷന്‍ ചിത്രം. ടൈഗര്‍ ഷ്‌റോഫായിരുന്നു ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.