കേരളം

kerala

ETV Bharat / sitara

വീണ്ടും കാമുകിയുടെ കൈ പിടിച്ച്‌ ഹൃത്വിക്‌ റോഷന്‍ ; പിന്തുടര്‍ന്ന്‌ പാപ്പരാസികള്‍ - കാമുകിയുടെ കൈ പിടിച്ച്‌ ഹൃത്വിക്‌ റോഷന്‍

Hrithik Roshan Saba Azad dinner date: അത്താഴ വിരുന്നില്‍ വീണ്ടും കൈകോര്‍ത്ത് ഹൃത്വിക്‌ റോഷനും സബയും. വീണ്ടും ഹൃത്വിക്കും സബയും ഗോസിപ്പു കോളങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്.

Hrithik Roshan Saba Azad dinner date  Hrithik Roshan girlfriend  Hrithik Roshan latest news  Hrithik Roshan Saba Azad videos  hrithik roshan with girlfriend saba azad  Hrithik Roshan Sussanne Khan split  Saba Azad movie updates  കാമുകിയുടെ കൈ പിടിച്ച്‌ ഹൃത്വിക്‌ റോഷന്‍  Hrithik Roshan and rumoured girlfriend
വീണ്ടും കാമുകിയുടെ കൈ പിടിച്ച്‌ ഹൃത്വിക്‌ റോഷന്‍; പിന്തുടര്‍ന്ന്‌ പാപ്പരാസികള്‍

By

Published : Feb 5, 2022, 1:40 PM IST

Updated : Feb 5, 2022, 3:04 PM IST

തെലങ്കാന: ഹൃത്വിക്‌ റോഷനും സബ ആസാദും വീണ്ടും ഗോസിപ്പു കോളങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. വീണ്ടും ഹൃത്വിക്കിന്‍റെയും സബയുടെയും ചിത്രങ്ങള്‍ പാപ്പരാസികളുടെ ക്യാമറ കണ്ണുകളിലുടക്കി. ക്യാമറ കണ്ണുകള്‍ തങ്ങളുടെ നേര്‍ക്ക്‌ തിരിഞ്ഞപ്പോള്‍ സബ മുഖം മറയ്‌ക്കാന്‍ ശ്രമിച്ചെങ്കിലും പാപ്പരാസികള്‍ ചിത്രം പകര്‍ത്തി.

Hrithik Roshan Saba Azad dinner date: ഇത്തവണയും സബയുടെ കൈ പിടിച്ച്‌ നടക്കുന്ന ഹൃത്വിക്‌ റോഷന്‍റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്‌. പാപ്പരാസികളുടെ കണ്ണിലുടക്കിയ ഹൃത്വിക്‌ ഹോട്ടലില്‍ നിന്നും ഇറങ്ങുമ്പോള്‍ സബയെ കൈ പിടിച്ച്‌ കാറില്‍ കയറ്റുന്നത്‌ കാണാം.

Hrithik Roshan girlfriend: ഇത് രണ്ടാം തവണയാണ് ഇരുവരെയും ഒന്നിച്ച്‌ നഗരത്തിലെ ഒരു റെസ്‌റ്റോറന്‍റില്‍ വച്ച്‌ കാണുന്നത്‌. ഒരാഴ്‌ച്ചക്കിടെയുള്ള രണ്ടാമത്തെ ഡേറ്റിങ്ങാണിത്‌. നേരത്തെ മുംബൈയിലെ ഒരു റെസ്‌റ്റോറന്‍റില്‍ നിന്നും അത്താഴം കഴിഞ്ഞിറങ്ങുമ്പോഴാണ് ഇരുവരും ക്യാമറക്കണ്ണിലുടക്കിയത്‌. അന്ന്‌ സബ മാസ്‌ക്‌ ധരിച്ചിരുന്നതിനാല്‍ മുഖം വ്യക്തമായിരുന്നില്ല.

Hrithik Roshan Saba Azad videos: ആദ്യ തവണ ഹൃത്വിക്കിനൊപ്പം ഒരു അജ്ഞാത പെണ്‍കുട്ടിയെ കണ്ടപ്പോള്‍ അധികമാര്‍ക്കും അറിയില്ലായിരുന്നു, താരത്തിനൊപ്പമുണ്ടായിരുന്ന പെണ്‍കുട്ടി സബ ആയിരുന്നു എന്നത്‌. ശേഷം താരത്തിനൊപ്പമുണ്ടായിരുന്ന അജ്ഞാത സുന്ദരിയെ കണ്ടെത്തുകയായിരുന്നു സോഷ്യല്‍ മീഡിയ. ഇതേതുര്‍ന്ന്‌ സബയും രംഗത്തെത്തിയിരുന്നു. ഹൃത്വിക്‌ റോഷനുമായുള്ള ഡേറ്റിങ്‌ സബയും നിരസിച്ചില്ല. ഒരു ദേശീയ മാധ്യമത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്‌.

Saba Azad love story: നസറുദ്ദീന്‍ ഷാ- രത്‌ന പതക്‌ ഷാ ദമ്പതികളുടെ മകന്‍ ഇമാദ്‌ ഷായുമായി സബ നേരത്തെ പ്രണയത്തിലായിരുന്നു. 2013ല്‍ ഒന്നിച്ച ഇരുവരും 2020ല്‍ വേര്‍പിരിയുകയായിരുന്നു.

Hrithik Roshan latest news: സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന 'ഫൈറ്റർ' എന്ന ചിത്രത്തില്‍ നിലവില്‍ അഭിനയിച്ച്‌ വരികയാണ് താരം. ദീപിക പദുക്കോണ്‍ ആണ് ചിത്രത്തില്‍ ഹൃത്വിക്കിന്‍റെ നായികയായെത്തുന്നത്‌. സെയ്‌ഫ്‌ അലി ഖാനൊപ്പം 'വിക്രം വേദ'യിലും ഹൃത്വിക്‌ വേഷമിടും. ടൈഗർ ഷ്റോഫിനൊപ്പം വേഷമിട്ട 'വാർ' എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്.

Hrithik Roshan Sussanne Khan split: മുന്‍ ഭാര്യ സൂസെയ്‌ന്‍ ഖാനുമായുള്ള വിവാഹ മോചനത്തിന് ശേഷം സബ ആസാദിനൊപ്പമാണ് ഹൃത്വിക്‌ റോഷന്‍ ഗോസിപ്പ്‌ കോളങ്ങളില്‍ ഇടംപിടിച്ചിരിക്കുന്നത്‌. 2000ലായിരുന്നു ഹൃത്വിക്‌-സൂസെയ്‌ന്‍ വിവാഹം. 14 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവില്‍ 2014ലാണ് ഇരുവരും വിവാഹ മോചിതരായത്. ഇരുവര്‍ക്കുമായി രണ്ട്‌ ആണ്‍ കുട്ടികളുണ്ട്‌. ഹ്രേഹാന്‍, ഹൃദാന്‍.

Saba Azad movie updates: സുശാന്ത്‌ സിങ്‌ നായകനായ ഡിറ്റക്‌ടീവ്‌ ബ്ര്യോംകേഷ് ബക്ഷയിലൂടെ ശ്രദ്ധ നേടിയ നടിയാണ് സബ. 'മുച്ഛേ ഫ്രണ്ട്‌ഷിപ്‌ കരോഗീ' (2011) എന്ന സിനിമയിലും സഹ ശ്രദ്ധേയമായ വേഷം ചെയ്‌തിരുന്നു. 'ഫീല്‍സ്‌ ലൈക്ക്‌ ഇഷ്‌ഖ്‌' എന്ന നെറ്റ്‌ഫ്ലിക്‌ സീരിസിന്‍റെയും ഭാഗമായിരുന്നു താരം. സോണി ലിവിലെ 'റോക്കറ്റ്‌ ബോയ്‌സ്‌' എന്ന വെബ്‌ സീരില്‍ അഭിനയിച്ച്‌ വരികയാണിപ്പോള്‍ താരം.

Also Read: അഭിഷേക് ബച്ചന്‍റെ ചില രസകരമായ ബാല്യകാല കഥകൾ..

Last Updated : Feb 5, 2022, 3:04 PM IST

ABOUT THE AUTHOR

...view details