ഹോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാൻ മറ്റൊരു ബോളിവുഡ് താരം കൂടി. യുഎസ് ആസ്ഥാനമായുള്ള ഗെർഷ് ഏജൻസിയുമായി ഹൃത്വിക് റോഷൻ കരാറിലേർപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. "കഴിഞ്ഞ 20 വർഷമായി, ഇന്ത്യൻ സിനിമയെ പുതിയ വിഭാഗങ്ങളിലേക്കും പുത്തൻ പ്രമേയങ്ങളിലേക്കും കൂടുതൽ സങ്കീർണമായ രീതിയിൽ കഥ പറയുന്ന ശൈലിയിലേക്കുമൊക്കെ എത്തിക്കാൻ ഹൃത്വിക് റോഷന് സാധിച്ചിട്ടുണ്ട്. ഹൃത്വിക്കിന്‍റെ നേതൃത്വത്തിൽ ഇന്ത്യയെ മുഖ്യധാരയിൽ എത്തിക്കാനാണ് ഞങ്ങളുടെ ശ്രമം. ഇതുവഴി ആഗോളവൽക്കരണത്തിലേക്കും വൈവിധ്യത്തിലേക്കും ഇന്ത്യയെ കൊണ്ടുവരുക എന്നതും ലക്ഷ്യമാക്കുന്നു. മുമ്പ് ഇത്തരം സിനിമാപ്രവർത്തകർക്ക് ലഭിക്കാതിരുന്ന അവസരങ്ങൾ ഗെർഷുമായി ചേർന്ന് സാധ്യമാക്കുകയാണ്," ഗെർഷ് ഏജൻസിയുടെ മാനേജർ അമൃത സെൻ പറഞ്ഞു.
ഹൃത്വിക് റോഷൻ ഹോളിവുഡിലേക്ക് - Hrithik to hollywood
യുഎസ് ആസ്ഥാനമായുള്ള ഗെർഷ് ഏജൻസിയുമായി ഹൃത്വിക് റോഷൻ കരാറിലേർപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ
ഹൃത്വിക് റോഷൻ
ഗെർഷ് ഏജൻസി ഹൃത്വിക് റോഷനെ ഹോളിവുഡിലേക്ക് പരിചയപ്പെടുത്തുന്നതിന് ഒപ്പം ഇന്ത്യയിൽ ചിത്രീകരിക്കുന്ന പുതിയ സിനിമകളും നിർമിക്കുന്നുണ്ട്. 2000ൽ കഹോ നാ പ്യാർ ഹെ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ബോളിവുഡ് സൂപ്പർസ്റ്റാർ ഹൃത്വിക് റോഷൻ നടനും സംവിധായകനുമായ രാകേഷ് റോഷന്‍റെ മകനാണ്.