Fighter release : ഷാരൂഖ് ഖാന്‍റെ 'പത്താനു'മായുള്ള ക്ലാഷ് ഒഴിവാക്കാന്‍ ഹൃത്വിക് റോഷന്‍റെ 'ഫൈറ്റര്‍' റിലീസ് മാറ്റിവച്ചു. സിദ്ധാര്‍ഥ് ആനന്ദ് ആണ് 'പത്താനും' 'ഫൈറ്ററും' സംവിധാനം ചെയ്യുന്നത്. ഹൃത്വിക് ചിത്രം 2023 സെപ്‌റ്റംബര്‍ 28ന് തിയേറ്ററുകളിലെത്തും. ജനുവരി 26ന് ഫൈറ്റര്‍ തിയേറ്ററുകളിലെത്തിക്കാനാണ് നേരത്തെ അണിയറപ്രവര്‍ത്തകര്‍ നിശ്ചയിച്ചിരുന്നത്. 2023 ജനുവരി 25നാണ് 'പത്താന്‍റെ' റിലീസ്.
'ഫൈറ്ററി'ന്‍റെ പുതിയ റിലീസ് തീയതി ഹൃത്വിക് റോഷന്‍ തന്‍റെ ഇന്‍സ്‌റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ചു. '2023 സെപ്‌റ്റംബര്‍ 28' എന്നാണ് ഹൃത്വിക് കുറിച്ചത്. ഇന്ത്യയിലെ ആദ്യത്തെ ഏരിയല്‍ ആക്ഷന്‍ ചിത്രമാണ് 'ഫൈറ്റര്‍'.
Also Read: ഡെനിം ലുക്കിൽ ബോള്‍ഡായി കരീന കപൂർ, വീഡിയോ
Hrithik Roshan Siddharth Aanand combo: ഇത് മൂന്നാം തവണയാണ് സിദ്ധാര്‍ഥ് ആനന്ദുമായി ഹൃത്വിക് റോഷന്‍ ഒന്നിക്കുന്നത്. നേരത്തെ 'വാര്‍', 'ബാങ് ബാങ്' എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചെത്തിയിരുന്നു. ഈ വര്‍ഷം ജൂണില്‍ 'ഫൈറ്റര്‍' ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Pathaan movie shooting : ദീപികയാണ് 'ഫൈറ്ററി'ല്‍ ഹൃത്വിക്കിന്‍റെ നായികയായെത്തുന്നത്. അനില്‍ കപൂറും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നു. 'പത്താനി'ലും ദീപികയാണ് ഷാരൂഖിന്‍റെ നായിക. ജോണ്‍ എബ്രഹാമും 'പത്താനി'ല്‍ സുപ്രധാന വേഷത്തിലെത്തുന്നു. 'പത്താന്‍' ചിത്രീകരണത്തിനായി മൂവരും സ്‌പെയിനിലേക്ക് പറന്നതായാണ് റിപ്പോര്‍ട്ടുകള്‍.