കേരളം

kerala

ETV Bharat / sitara

ഹത്രാസ് ബലാത്സംഗം, പ്രതികളെ തൂക്കിലേറ്റണമെന്ന് ആവശ്യപ്പെട്ട് നടി മാധുവിന്‍റെ വീഡിയോ - നടി മാധു വാര്‍ത്തകള്‍

സ്ത്രീകളെ ബലാത്സം​ഗം ചെയ്യുന്നവരെ നടുറോഡില്‍ തൂക്കിലേറ്റി അത് ടിവിയിലൂടെ പ്രദര്‍ശിപ്പിക്കണമെന്നും ഇന്‍സ്റ്റ​ഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ നടി മാധു പറഞ്ഞു.

Hathras rape video of actress Madhu  Hathras rape actress Madhu response  actress Madhu latest news  Hathras rape latest news  നടി മാധുവിന്‍റെ വീഡിയോ  നടി മാധുവിന്‍റെ സിനിമകള്‍  നടി മാധു വാര്‍ത്തകള്‍  ഹത്രാസ് ബലാത്സംഗം നടി മാധു
ഹത്രാസ് ബലാത്സംഗം, പ്രതികളെ തൂക്കിലേറ്റണമെന്ന് ആവശ്യപ്പെട്ട് നടി മാധുവിന്‍റെ വീഡിയോ

By

Published : Oct 2, 2020, 12:51 PM IST

പത്തൊമ്പതുകാരിയെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് യുപിയിലെ ഹത്രാസില്‍ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ നീതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്ത് പ്രതിഷേധം ആളികത്തുമ്പോള്‍ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് റോജ നായിക മാധു. ഇരക്ക് നീതി ലഭിക്കണമെന്നും സ്ത്രീകള്‍ക്ക് സുരക്ഷിതത്വം വേണമെന്നുമെല്ലാം നടി വീഡിയോയിലൂടെ ആവശ്യപ്പെടുന്നുണ്ട്. സ്ത്രീകളെ ബലാത്സം​ഗം ചെയ്യുന്നവരെ നടുറോഡില്‍ തൂക്കിലേറ്റി അത് ടിവിയിലൂടെ പ്രദര്‍ശിപ്പിക്കണമെന്നും ഇന്‍സ്റ്റ​ഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ താരം പറഞ്ഞു. മുടി ചീകിയൊതുക്കാതെ മേക്കപ്പ് ഇല്ലാതെ വിയര്‍ത്തൊലിച്ച്‌ നില്‍ക്കുന്ന മാധുവിനെയാണ് വീഡിയോയില്‍ കാണുന്നത്.

'മേക്കപ്പ് ഇല്ലാതെ എന്‍റെ പ്രിയപ്പെട്ട ചുവന്ന ലിപ്സ്റ്റി‌ക് ഇല്ലാതെ വിയര്‍ത്തൊലിച്ച്‌ മുടി ഒതുക്കി വെക്കാതെ ഒരു വീഡിയോ ഷൂട്ട് ചെയ്യുന്നത് ആദ്യമായിട്ടാണ്. കൊവിഡ് പ്രശ്നങ്ങള്‍ക്കിടയിലും മനുഷ്യന്‍ ശുഭാപ്തി വിശ്വാസത്തോടെ ജീവിക്കുമ്പോള്‍ ബലാത്സം​ഗം പോലുള്ള അതിക്രമങ്ങള്‍ ഭാവിയെക്കുറിച്ച്‌ എന്ത് സന്ദേശമാണ് മാനവരാശിക്ക് നല്‍കുന്നത്. റേപ്പുകളെ ന്യായീകരിക്കാന്‍ എന്താണ് പറയാനാവുക. മാനസിക പ്രശ്നമാണ് ഇത്തരത്തിലുള്ള പീഡനങ്ങള്‍ക്ക് കാരണമെന്ന് പറയുമ്പോള്‍ അസുഖമുള്ളവര്‍ക്ക് ഇത് ചെയ്യാം എന്നാണോ? ബലാത്സം​ഗത്തിന് അറസ്റ്റ് ചെയ്യുന്നവരെ നടുറോഡില്‍ തൂക്കിലേറ്റണം അത് ടെലിവിഷനിലൂടെ ലോകം മുഴുവന്‍ കാണിക്കണമെന്നും ഞാന്‍ അധികൃതരോട് അപേക്ഷിക്കുകയാണ്. ഇനി ആരും ഇതിന് മുതിരരുത്. ഭരണാധികാരികളും നിയമപാലകരും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം ചെറുക്കാനുള്ള നടപടി സ്വീകരിക്കണം.

പൊതുസ്ഥലത്ത് വെച്ച്‌ സ്ത്രീകളെ ആരെങ്കിലും ദുരുദ്ദേശത്തോടെ സ്പര്‍ശിക്കുമ്പോള്‍ അല്ലെങ്കില്‍ മോശമായി നോക്കുമ്പോള്‍ അവള്‍ അനുഭവിക്കുന്ന മാനസികാവസ്ഥ അത്രയും തീവ്രമാണ്. അപ്പോള്‍ തങ്ങളിലൊരാള്‍ ക്രൂര പീഡനത്തിന് ഇരയായി മരണത്തിന് കീഴടങ്ങുന്നത് കാണുമ്പോഴോ? സ്ത്രീ ശാക്തീകരണമല്ല ഇവിടെ ആവശ്യം, ഇവിടെ ശാക്തീകരിക്കേണ്ടത് പുരുഷന്മാരെയാണ്. മൊത്തം സമൂഹത്തെയാണ്. സ്ത്രീ-പുരുഷന്‍, ആണ്‍കുട്ടി-പെണ്‍കുട്ടി എന്ന വേര്‍തിരിവ്‌ എന്തിനാണ്? ഈ സമൂഹത്തില്‍ സമാധാനത്തോടെ എങ്ങനെ ഒരുമിച്ച്‌ ജീവിക്കാമെന്ന് മനുഷ്യന് പഠിപ്പിച്ച്‌ കൊടുക്കൂ. ഒരു കൈ വെട്ടിമാറ്റിയാല്‍ പുരുഷന് സന്തോഷമാകുമോ? അതുപോലെയാണ് സത്രീകള്‍ക്ക് പുരുഷനില്ലാതെ ജീവിക്കാനാവില്ല എന്നതുപോലെ പുരുഷന് സ്ത്രീകളില്ലാതെയും ജീവിക്കാനാവില്ല' മാധു പറഞ്ഞു. നിര്‍ഭയയ്ക്ക് ഉണ്ടായ അനുഭവങ്ങളെകുറിച്ച് അടക്കം പരാമര്‍ശിച്ചിട്ടുണ്ട് വീഡിയോയില്‍ മാധു. 'ഹാപ്പിഡെമിക്' എന്ന് കുറിച്ചുകൊണ്ടാണ് മാധു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ശക്തമായ അഭിപ്രായം വിഷയത്തില്‍ വ്യക്തമാക്കിയ മാധുവിനെ നിരവധി പേര്‍ പിന്തുണച്ചു.

ABOUT THE AUTHOR

...view details