ഈ വര്‍ഷം റിലീസ് ചെയ്‌ത ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ നിരൂപക പ്രശംസയും പ്രേക്ഷക പ്രശംസയും നേടിയ സിനിമകളില്‍ ഒന്നാണ് ജിയോ ബേബി സംവിധാനം ചെയ്‌ത ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. ഇപ്പോള്‍ ബോളിവുഡ് സംവിധായകന്‍ ഹന്‍സാല്‍ മേഹ്‌ത സിനിമയെ പ്രശംസിച്ച് ട്വീറ്റ് പങ്കുവെച്ചിരിക്കുകയാണ്. സത്യസന്ധമായ പക്വതയുള്ള കഥ പറച്ചിലാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്‍റേത് എന്നാണ് ഹന്‍സാല്‍ മെഹ്‌ത ട്വിറ്ററില്‍ കുറിച്ചത്. '
ഗ്രേറ്റ് ഇന്ത്യൻ കിച്ചണ്‍ കണ്ടു. ഞാന്‍ പലതും ഈ സിനിമയില്‍ നിന്നും സ്വീകരിച്ചു. ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴുള്ള പക്വത, ചാരുത എന്നിവയെല്ലാം ഈ സിനിമയില്‍ കാണാന്‍ കഴിഞ്ഞു. ആഡംബര സംഭാഷണമില്ല... പ്രസംഗമില്ല.... എന്നിട്ടും പറഞ്ഞ കഥയ്‌ക്ക് വല്ലാത്ത ശക്തി' എന്നാണ് ഹന്‍സാല്‍ മെഹ്‌ത കുറിച്ചത്. ജിയോ ബേബിയാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സംവിധാനം ചെയ്‌തത്.