ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്‍റെ ആദ്യ വനിതാ പൈലറ്റ് ഗുഞ്ചന്‍ സക്‌സേനയുടെ ബയോപിക് ഉടൻ പ്രദർശനത്തിനെത്തും. 'ഗുഞ്ചന്‍ സക്‌സേന: ദി കാര്‍ഗില്‍ ഗേള്‍' നെറ്റ്ഫ്ലിക്‌സിലൂടെ റിലീസിന് ഒരുങ്ങുന്നതായി ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ അറിയിച്ചു. ഗുഞ്ചന്‍ സക്‌സേനയിൽ ടൈറ്റിൽ റോളിലെത്തുന്നത് ബോളിവുഡ് നടി ജാന്‍വി കപൂറാണ്. നവാഗതനായ ശരണ്‍ ശര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഗുഞ്ചന്‍ സക്‌സേന ബയോപിക് ചിത്രം നെറ്റ്‌ഫ്ലിക്‌സില്‍ റിലീസിനെത്തും - sharan sharma
നവാഗതനായ ശരണ്‍ ശര്‍മ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജാൻവി കപൂറാണ് ഗുഞ്ചന്‍ സക്‌സേനയായി എത്തുന്നത്
ഗുഞ്ചന്‍ സക്‌സേന
ഇന്ത്യന്‍ വ്യോമസേനയുടെ ആദ്യ വനിത പൈലറ്റ് ആയ ഗുഞ്ചന്‍ സക്‌സേനയുടെ ജീവിതചിത്രം സീ സ്റ്റുഡിയോസിന്‍റെയും ധര്‍മ്മ പ്രൊഡക്ഷന്‍സിന്‍റെയും ബാനറിൽ കരൺ ജോഹറാണ് നിര്‍മിച്ചത്. പങ്കജ് ത്രിപാഠി, അംഗദ് ബേഡി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.