വിക്കി കൗശല്‍-കത്രീന കെയ്‌ഫ് വിവാഹ വിശേഷങ്ങളാണിപ്പോള്‍ ബോളിവുഡ് ലോകത്ത് നിറഞ്ഞു നില്‍ക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഇരുവരുടെയും വിവാഹ വാര്‍ത്തകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ബോളിവുഡ് ലോകവും പത്രമാധ്യമങ്ങളും. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന വിവാഹാഘോഷ ചടങ്ങുകള്‍ക്ക് കഴിഞ്ഞ ദിവസമാണ് തുടക്കം കുറിച്ചത്.
രാജസ്ഥാനിലെ സവായ് മധോപര്‍ ജില്ലയിലെ ചൗത് കാ ബര്‍വാര പട്ടണത്തിലെ സിക്‌സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാര ഹോട്ടലില്‍ വച്ചാണ് വിക്കി-കത്രീന വിവാഹം നടക്കുക. പാട്ടും, നൃത്തവും, തമാശയും ഒക്കെയായി നടന്ന ഗംഭീരമായ സംഗീത വിരുന്നിന് ശേഷം കത്രീനയും വിക്കി കൗശലും ഹല്‍ദി ചടങ്ങിലേയ്‌ക്ക് കടന്നിരിക്കുകയാണ്. ബുധനാഴ്‌ച 11.30 യോടു കൂടിയാണ് ഹല്‍ദി ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്.
Sojat Mehandi on Katrina's hands : രാജസ്ഥാനിലെ പേരുകേട്ട സോജത് മെഹന്തിയാണ് കത്രീനയുടെ കൈകളെ വര്‍ണാഭമാക്കിയത്. ഒരു മണിക്കൂര്‍ നീണ്ടു നിന്ന മെഹന്തി ചടങ്ങുകള്‍ക്ക് ശേഷമായിരുന്നു സംഗീത വിരുന്ന് ആരംഭിച്ചത്. ഹോട്ടലിലെ ഖര്‍ബൂജ മഹലിലെ മനോഹരമായ പാര്‍ക്കിലായിരുന്നു സംഗീത വിരുന്ന് അരങ്ങേറിയത്.