കേരളം

kerala

ETV Bharat / sitara

കുഞ്ഞിനായി കാത്തിരിക്കുന്ന ദമ്പതിമാര്‍; ചിരിക്കാന്‍ തയ്യാറായിക്കോളൂ... 'ഗുഡ് ന്യൂസ്' ട്രെയിലര്‍ എത്തി - Good Newwz

രാജ് മെഹ്ത സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ അക്ഷയ്കുമാര്‍, കരീന കപൂര്‍, ദില്‍ജിത്ത്, കിയാര എന്നിവര്‍ മുഖ്യകഥാപാത്രങ്ങളാകുന്നു

കുഞ്ഞിനായി കാത്തിരിക്കുന്ന ദമ്പതിമാര്‍; ചിരിക്കാന്‍ തയ്യാറായിക്കോളു... 'ഗുഡ് ന്യൂസ്' ട്രെയിലര്‍ എത്തി

By

Published : Nov 23, 2019, 4:37 PM IST

അക്ഷയ് കുമാര്‍, കരീന കപൂര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി രാജ് മെഹ്ത സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ഗുഡ് ന്യൂസ്. ചിരി പടര്‍ത്തുന്ന ചിത്രത്തിന്‍റെ ട്രെയിലർ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. കുഞ്ഞിനായി കാത്തിരിക്കുന്ന ദമ്പതിമാരായി അക്ഷയ്കുമാറും കരീനയുമെത്തുന്നു. ഏറെ നാള്‍ കാത്തിരുന്നിട്ടും ഒരു കുഞ്ഞിനെ താലോലിക്കാനാവാതെ ഒരു ഡോക്ടറുടെ സഹായത്തോടെ ചികിത്സയ്ക്ക് വിധേയരാവുകയും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. കോമഡി, ഡ്രാമ, സസ്‌പെന്‍സ് എന്നിവയെല്ലാം നിറച്ചാണ് സിനിമ ഒരുക്കിയിരിക്കുന്നത. ദില്‍ജിത്ത്, കിയാര അധ്വാനി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളാകുന്നത്. ഹീരൂ യഷ് ജോഹര്‍, അരുണ ഭാട്ടിയ, കരണ്‍ ജോഹര്‍, അപൂര്‍വ മെഹ്ത, ശശാങ്ക് കെയ്താന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം ഡിസംബര്‍ 27ന് തീയേറ്ററുകളിലെത്തും.

ABOUT THE AUTHOR

...view details