കേരളം

kerala

'ജബ്‌ സൈയാന്‍...' ; ശാന്തനുവിന്‍റെ ഹൃദയത്തിലെ രാജ്ഞി ആയി ആലിയ

By

Published : Feb 15, 2022, 5:54 PM IST

Jab Saiyaan released: 'ധോലീട'യ്‌ക്ക്‌ ശേഷം 'ഗംഗുഭായ്‌ കത്യവാടി'യിലെ അടുത്ത ഗാനവും പുറത്ത്

Jab Saiyaan released  Gangubai Kathiawadi song  ഷാന്തനുവിന്‍റെ ഹൃദയത്തിലെ രാജ്ഞി ആയി ആലിയ  Gangubai Kathiawadi second song  Alia Bhatt Sanjay Leela Bansali combo  Gangubai Kathiawadi sneak peek  Sanjay Leela Bhansali Gangubai Kathiawadi  Gangubai Kathiawadi cast and crew  Gangubai Kathiawadi release
കാര്‍ഡുകളിലൂടെ പ്രണയം കൈമാറി; ഷാന്തനുവിന്‍റെ ഹൃദയത്തിലെ രാജ്ഞി ആയി ആലിയ

Jab Saiyaan released: 'ധോലീട'യ്‌ക്ക്‌ പിന്നാലെ 'ഗംഗുഭായ്‌ കത്യവാടി'യിലെ അടുത്ത ഗാനവും പുറത്ത്. ചിത്രത്തിലെ 'ജബ്‌ സൈയാന്‍' എന്ന്‌ തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്‌. ആലിയ തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജിലൂടെ 'ജബ്‌ സൈയാന്‍' പങ്കുവച്ചിട്ടുണ്ട്‌.

Gangubai Kathiawadi second song: ശാന്തനു മഹേശ്വരിയുടെ കഥാപാത്രം 'ഗംഗുഭായി കത്യവാടി'യുമായി പ്രണയത്തിലാകുന്നതാണ് ഗാനരംഗത്തില്‍. ശാന്തനുവിന്‍റെയും ആലിയയുടെയും ചീട്ടുകളിയിലൂടെയാണ് ഗാനം ആരംഭിക്കുന്നത്. ശാന്തനുവിന്‍റെ ഹൃദയത്തിലെ രാജ്ഞിയായി ആലിയ മാറുന്നതോടെ ഗാനം അവസാനിക്കുകയാണ്.

എ.എം തുറാസിന്‍റെ വരികള്‍ക്ക്‌ സഞ്ജയ്‌ ലീല ബന്‍സാലിയുടെ സംഗീതത്തില്‍ ശ്രേയ ഘോഷാല്‍ ആണ് ആലാപനം. ഈ ഗാനത്തിലൂടെ സഞ്ജയ്‌ ലീല ബന്‍സാലിയും ശ്രേയയും വീണ്ടും ഒന്നിച്ചിരിക്കുകയാണ്.

Alia Bhatt Sanjay Leela Bansali combo : ആലിയ ഇതാദ്യമായാണ് സഞ്ജയ്‌ ലീല ബന്‍സാലി ചിത്രത്തില്‍ വേഷമിടുന്നത്‌. ആര്‍ആര്‍ആര്‍ ആണ് ആലിയയുടെ മറ്റൊരു ബിഗ്‌ റിലീസ്‌ ചിത്രം. രണ്‍ബീര്‍ കപൂറിനൊപ്പമുള്ള 'ബ്രഹ്‌മാസ്‌ത്ര'യും റിലീസ്‌ കാത്തിരിക്കുന്ന ആലിയയുടെ മറ്റൊരു ചിത്രമാണ്.

Gangubai Kathiawadi sneak peek: കഴിഞ്ഞ ദിവസം 'ഗംഗുഭായ്‌ കത്യവാടി'യുടെ ഒരു സ്‌നീക്ക്‌ പീക്ക്‌ വീഡിയോ ആലിയ തന്‍റെ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. രണ്ട്‌ വര്‍ഷം രഹസ്യമായി കേള്‍ക്കുകയും മൂളുകയും സ്‌നേഹിക്കുകയും ചെയ്‌ത 'ഗംഗുഭായ്‌ കത്യവാടി'യിലെ 'ജബ്‌ സൈയാന്‍' ഗാനം ഇന്ന്‌ പുറത്തിറങ്ങുമെന്നാണ് സ്‌നീക്ക്‌ പീക്ക്‌ വീഡിയോ പങ്കുവച്ച്‌ കൊണ്ട്‌ ആലിയ കുറിച്ചത്‌.

ആലിയയുടെ കഥാപാത്രം എല്ലാ പ്രതിസന്ധികളെയും നേരിടുന്നതാണ് ഉള്ളടക്കം. ബോംബെയിലെ തെരുവുകളിൽ ഗംഗുഭായിയുടെ അധികാരത്തിലേക്കുള്ള ഉയർച്ചയാണ് ട്രെയ്‌ലറില്‍ ദൃശ്യമാകുന്നത്. ബോംബെയിലെ കാമാത്തിപുരയിലെ ഒരു പാവപ്പെട്ട പെൺകുട്ടിയിൽ നിന്നും തെരഞ്ഞെടുപ്പ് പോരാട്ടത്തിലേക്കുള്ള ഗംഗുഭായിയുടെയും അവളുടെ യാത്രയുടെയും കഥയാണ് ചിത്രമെന്നാണ്‌ ട്രെയ്‌ലര്‍ നല്‍കുന്ന സൂചന.

Sanjay Leela Bhansali Gangubai Kathiawadi: സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് ആലിയ എത്തുന്നത്‌. ചിത്രത്തിൽ അജയ് ദേവ്ഗണും ഒരു സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

പ്രശസ്‌ത എഴുത്തുകാരൻ ഹുസൈൻ സെയ്‌ദിയുടെ 'മാഫിയ ക്വീൻസ് ഓഫ് മുംബൈ' എന്ന നോവലിലെ ഒരു അധ്യായത്തെ ആസ്‌പദമാക്കി ഒരുക്കുന്ന പീരീഡ്‌ ചിത്രമാണിത്‌. 1960 കളിൽ മുംബൈയിലെ റെഡ്-ലൈറ്റ് ഏരിയയായ കാമാത്തിപുരയിലെ പ്രധാനിയായ വനിതയായിരുന്നു ഗംഗുഭായ്‌.

Gangubai Kathiawadi cast and crew : വിജയ് റാസ്, ഇന്ദിര തിവാരി, സീമ പഹ്‌വ, ശന്തനു മഹേശ്വരി, ജിം സർഭ്, വരുൺ കപൂർ, ഇന്ദിര തിവാരി എന്നിവരും 'ഗംഗുഭായ്‌ കത്യവാടി'യിൽ അണിനിരക്കും. ബൻസാലിയും ജയന്തിലാൽ ഗാഡയും (പെൻ സ്‌റ്റുഡിയോ) ചേർന്നാണ് നിര്‍മാണം.

Gangubai Kathiawadi release: രാജ്യത്തെ കൊവിഡ്‌ തരംഗത്തിനിടയിലും 'ഗംഗുഭായ് കത്യവാടി' മുംബൈയിൽ ചിത്രീകരണം പൂര്‍ത്തിയാക്കി. 2022 ഫെബ്രുവരി 25ന് ചിത്രം തിയേറ്ററുകളിലെത്തും.

Also Read: ഒന്നല്ല, പല പല മുഖങ്ങള്‍! 'ബച്ചന്‍ പാണ്ഡേ' പോസ്‌റ്ററില്‍ ഒളിപ്പിച്ച്‌ ട്രെയ്‌ലര്‍ റിലീസ്‌

ABOUT THE AUTHOR

...view details