Gangubai Kathiawadi song Dholida | ആലിയ ഭട്ടിന്‍റെ 'ഗംഗുഭായ് കത്യവാടി'യിലെ ആദ്യ വീഡിയോ ഗാനം പുറത്ത്. ചിത്രത്തിലെ 'ധോലീട' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. 2.47 മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാന രംഗത്തില്‍ ആലിയയുടെ ഭാവപകര്‍ച്ചകളും തകര്‍പ്പന്‍ നൃത്തച്ചുവടുകളാണ് ദൃശ്യമാവുക.
Alia Bhatt in Dholida song: ആലിയ തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജിലൂടെ ഗാനം ആരാധകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്. 'സഞ്ജയ് ലീല ബന്‍സാലിയുടെ സംഗീതത്തിന് നൃത്തം ചെയ്തതിലൂടെ എന്‍റെ സ്വപ്‌നം പൂവണിഞ്ഞിരിക്കുകയാണ്. ധോലീടയ്‌ക്കായി എന്‍റെ ഹൃദയം തുടിക്കുകയാണ്.'-ഗാനം പങ്കുവച്ച് കൊണ്ട് ആലിയ കുറിച്ചു.
Gangubai Kathiawadi trailer: നേരത്തെ 'ഗംഗുഭായ് കത്യവാടി'യുടെ ട്രെയ്‌ലറും പുറത്തിറങ്ങിയിരുന്നു. പ്രമുഖ മള്‍ട്ടിപ്ലക്‌സുകളിലൂടെയായിരുന്നു ട്രെയ്‌ലര്‍ ലോഞ്ച്. ഇതാദ്യമായാണ് പ്രമുഖ മള്‍ട്ടിപ്ലക്‌സുകളിലൂടെ ട്രെയ്‌ലര്‍ ലോഞ്ച് നടന്നത്. PVR, INOX, സൈന്‍പോളിസ്, കാര്‍ണിവല്‍, മിറാജ് എന്നിവയില്‍ ഒരേസമയമാണ് 'ഗംഗുഭായ് കത്യവാടി'യുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്‌തത്.
ആലിയയുടെ കഥാപാത്രം എല്ലാ പ്രതിസന്ധികളെയും നേരിടുന്നതാണ് ഉള്ളടക്കം. ബോംബെയിലെ തെരുവുകളിൽ ഗംഗുഭായിയുടെ അധികാരത്തിലേക്കുള്ള ഉയർച്ചയാണ് ട്രെയ്‌ലറില്‍ ദൃശ്യമാകുന്നത്. ബോംബെയിലെ കാമാത്തിപ്പുരയിലെ ഒരു പാവപ്പെട്ട പെൺകുട്ടിയിൽ നിന്നും തെരഞ്ഞെടുപ്പ് പോരാട്ടത്തിലേക്കുള്ള ഗംഗുഭായിയുടെയും അവളുടെ യാത്രയുടെയും കഥയാണ് ചിത്രമെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന.