Dholida teaser out | ആലിയ ഭട്ടിന്‍റെ 'ഗംഗുഭായ് കത്യവാടി'യിലെ ആദ്യ ഗാനത്തിന്‍റെ ടീസര്‍ പുറത്ത്. 'ദോലീട' എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ ടീസറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ടീസര്‍ തന്‍റെ ഇന്‍സ്‌റ്റഗ്രാം അക്കൗണ്ടിലൂടെ ആലിയ ഭട്ട് ആരാധകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്.
Gangubai Kathiawadi release: ഗാനം നാളെ പുറത്തുവിടുമെന്നും ടീസര്‍ പങ്കുവച്ചുകൊണ്ട് താരം കുറിച്ചു. ഫെബ്രുവരി 25ന് ചിത്രം റിലീസ് ചെയ്യുമെന്നും താരം കുറിച്ചിട്ടുണ്ട്.
Gangubai Kathiawadi trailer : നേരത്തെ 'ഗംഗുഭായ് കത്യവാടി'യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയിരുന്നു. പ്രമുഖ മള്‍ട്ടിപ്ലക്‌സുകളിലൂടെയായിരുന്നു ട്രെയ്‌ലര്‍ ലോഞ്ച്. ഇതാദ്യമായാണ് പ്രമുഖ മള്‍ട്ടിപ്ലക്‌സുകളിലൂടെ ട്രെയ്‌ലര്‍ ലോഞ്ച് നടന്നത്. PVR, INOX, സൈന്‍പോളിസ്, കാര്‍ണിവല്‍, മിറാജ് എന്നിവയില്‍ ഒരേസമയമാണ് 'ഗംഗുഭായ് കത്യവാടി'യുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്‌തത്.
ആലിയയുടെ കഥാപാത്രം എല്ലാ പ്രതിസന്ധികളെയും നേരിടുന്നതാണ് ഉള്ളടക്കം. ബോംബെയിലെ തെരുവുകളിൽ ഗംഗുഭായിയുടെ അധികാരത്തിലേക്കുള്ള ഉയർച്ചയാണ് 3.15 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറിലറില്‍ ദൃശ്യമാവുന്നത്. ബോംബെയിലെ കാമാത്തിപ്പുരയിലെ ഒരു പാവപ്പെട്ട പെൺകുട്ടിയിൽ നിന്നും തിരഞ്ഞെടുപ്പ് പോരാട്ടത്തിലേക്കുള്ള ഗംഗുഭായിയുടെയും അവളുടെ യാത്രയുടെയും കഥയാണ് ചിത്രമെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന.