കേരളം

kerala

ETV Bharat / sitara

ഹിജാബും പർദയും ധരിച്ച ചിത്രത്തിനെതിരെ വിമർശനം; കൃത്യമായ മറുപടിയുമായി സനാ ഖാന്‍ - വിദ്യാഭ്യാസം നേടിയത് പർദ സന ഖാൻ വാർത്ത

പർദയ്‌ക്കും ഹിജാബിനുമുള്ളിൽ ഒളിച്ചിരിക്കാനാണോ നിങ്ങൾ വിദ്യാഭ്യാസം നേടിയതെന്ന വിമർശനത്തിന് താൻ ബിസിനസിനും കുടുംബത്തിനുമൊപ്പം സന്തുഷ്ടമായി ജീവിക്കുകയാണെന്ന് മുൻ താരം സന ഖാൻ മറുപടി നൽകി.

wearing hijab parda sana khan news latest  sana khan hijab parda news  sana khan criticism post hijab news  സനാ ഖാൻ പർദ വാർത്ത  സനാ ഖാൻ ഹിജാബ് വിമർശനം വാർത്ത  മുൻ താരം സന ഖാൻ പുതി വാർത്ത  വിദ്യാഭ്യാസം നേടിയത് പർദ സന ഖാൻ വാർത്ത  education sana khan parda news
ഹിജാബും പർദയും ധരിച്ച സനാ ഖാൻ

By

Published : Jun 4, 2021, 1:10 PM IST

പർദയും ഹിജാബും ധരിച്ചതിനെ ചോദ്യം ചെയ്‌ത ആരാധകന് വ്യക്തമായ മറുപടി നൽകി മുൻ ബോളിവുഡ് നടിയും മോഡലുമായ സന ഖാൻ. വിവാഹത്തോട് അനുബന്ധിച്ച് സിനിമയോട് വിടപറഞ്ഞ താരം പുത്തൻ വിശേഷങ്ങളും ചിത്രങ്ങളുമായി സമൂഹമാധ്യമങ്ങളിൽ സജീവമാണ്. എന്നാൽ, പലപ്പോഴും താരത്തിന്‍റെ പോസ്റ്റുകൾ വിമർശനങ്ങൾക്ക് കാരണമാകാറുണ്ടെങ്കിലും ഇത്തവണ ആരാധകന്‍റെ സംശയത്തിന് കൃത്യമായ പ്രതികരണം നൽകി.

പർദയ്‌ക്കുള്ളിൽ ഒളിച്ചിരിക്കാനാണോ നിങ്ങൾ വിദ്യാഭ്യാസം നേടിയതെന്നും ആ വിദ്യാഭ്യാസം കൊണ്ട് എന്താണ് പ്രയോജനമെന്നും സനയുടെ പുതിയ പോസ്റ്റിന് നേരെ ഒരാൾ വിമർശനം ഉയർത്തി.

എന്നാൽ, താൻ തന്‍റെ ബിസിനസുമായും കുടുംബത്തിനോടൊപ്പവും സന്തുഷ്ടമായി പോവുകയാണെന്ന് സന ഖാൻ മറുപടി നൽകി. 'സഹോദരാ, ഞാൻ എന്‍റെ ബിസിനസ് ചെയ്യുകയാണ്. നല്ല ഭർത്താവും കുടുംബക്കാരുമുണ്ട്. ഇതിലുമധികം എന്താണ് വേണ്ടത്. ഓരോ ദിവസവും ദൈവം എന്നെ സംരക്ഷിക്കുന്നു. ദൈവത്തിന് സ്തുതി, ഒപ്പം ഞാനെന്‍റെ വിദ്യാഭ്യാസം പൂർത്തിയാക്കിയെന്ന വിവരവും അറിയിക്കുന്നു. ഇതൊരു വിജയത്തിന്‍റെ അന്തരീക്ഷമല്ലേ,' എന്നാണ് സന പർദയിട്ടതിലെ വിമർശനത്തിനോട് പ്രതികരിച്ചത്.

Also Read: എസ്‌.പി.ബി @ 75 ; അസാന്നിധ്യത്തിലെ ആദ്യ ജന്മദിനം, മരണമില്ലാത്ത ഗാനധാര

താൻ മാനവികതയെ സേവിക്കാനായി ആത്മീയ മാർഗം സ്വീകരിക്കുകയാണെന്ന് അറിയിച്ചുകൊണ്ടായിരുന്നു സന ഖാൻ സിനിമ ഉപേക്ഷിക്കുന്നുവെന്ന വാർത്ത കഴിഞ്ഞ വർഷം ആരാധകരുമായി പങ്കുവച്ചത്.

ABOUT THE AUTHOR

...view details