കേരളം

kerala

ETV Bharat / sitara

മാസ്‌ക് ധരിക്കാതെ ഭാര്യയുമായി ബൈക്ക് ഓടിച്ച് വിവേക് ഒബ്‌റോയി, കേസെടുത്ത് മുംബൈ പൊലീസ് - വിവേക് ഒബ്‌റോയി വാര്‍ത്തകള്‍

മാസ്​കും ഹെല്‍മറ്റും ധരിക്കാതെ ബൈക്കില്‍ സഞ്ചരിച്ചതിനാണ്​ ശിക്ഷ. കൂടാതെ മാസ്​ക്​ ധരിക്കാത്തതിന് വിവേക്​ ഒബ്​റോയിക്കെതിരെ മുംബൈ പൊലീസ്​ കേസെടുക്കുകയും ചെയ്​തിട്ടുണ്ട്​.

FIR against Vivek Oberoi  vivek oberoi  vivek oberoi not wearing mask  case against vivek oberoi  വിവേക് ഒബ്‌റോയി കേസ്  വിവേക് ഒബ്‌റോയി വാര്‍ത്തകള്‍  വിവേക് ഒബ്‌റോയി മുംബൈ പൊലീസ്
മാസ്‌ക് ധരിക്കാതെ ഭാര്യയുമായി ബൈക്ക് റൈഡ് ചെയ്‌ത് വിവേക് ഒബ്‌റോയി, കേസെടുത്ത് മുംബൈ പൊലീസ്

By

Published : Feb 20, 2021, 1:58 PM IST

മുംബൈ:ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിന്​ ബോളിവുഡ്​ നടന്‍ വിവേക്​ ഒബ്​റോയിക്ക് 500 രൂപ പിഴയിട്ട്​ മുംബൈ ട്രാഫിക്​ പൊലീസ്. മാസ്​കും ഹെല്‍മറ്റും ധരിക്കാതെ ബൈക്കില്‍ സഞ്ചരിച്ചതിനാണ്​ ശിക്ഷ. കൂടാതെ മാസ്​ക്​ ധരിക്കാത്തതിന് വിവേക്​ ഒബ്​റോയിക്കെതിരെ മുംബൈ പൊലീസ്​ കേസെടുക്കുകയും ചെയ്​തിട്ടുണ്ട്​.​ജുഹു പൊലീസ് സ്റ്റേഷനിലാണ് താരത്തിന് എതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്.

മാസ്‌ക് ധരിക്കാതെ ഭാര്യയുമായി ബൈക്ക് റൈഡ് ചെയ്‌ത് വിവേക് ഒബ്‌റോയി, കേസെടുത്ത് മുംബൈ പൊലീസ്

വാലന്‍റൈന്‍ ദിനത്തില്‍ ഭാര്യക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കു​മ്പോഴാണ്​ ഒബ്​റോയി പൊലീസിന്‍റെ പിടിയിലായത്​. ഹെല്‍മറ്റ്​ ധരിക്കാത്തതിന്​ പിഴ ശിക്ഷയും മാസ്​ക്​ ഇല്ലാത്തതിന്​ ഐപിസി സെക്ഷന്‍ 188, 269 പ്രകാരം ഒബ്​റോയിക്കെതിരെ കേസെടുക്കുകയും ചെയ്​തിട്ടുണ്ടെന്ന്​ മുംബൈ പൊലീസ്​ പറഞ്ഞു.

ബൈക്ക് യാത്രയുടെ വീഡിയോ വിവേക് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നതിനാല്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ABOUT THE AUTHOR

...view details