ബോളിവുഡ് ഗായിക കനികാ കപൂറിന്‍റെ പുതിയ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. നേരത്തെ നടത്തിയ നാല് പരിശോധനയിലും വൈറസ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ച ഗായികയുടെ ഏറ്റവും പുതിയ പരിശോധനാഫലമാണ് നെഗറ്റീവായത്. പുതിയ ഫലം നെഗറ്റീവാണെങ്കിലും കൂടുതൽ പരിശോധനകൾക്ക് ശേഷമേ ഇവരെ വിട്ടയക്കുകയുള്ളൂവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അതുവരെ കനികയ്‌ക്ക് നിരീക്ഷണത്തിൽ കഴിയേണ്ടതായി വരും.
കനികാ കപൂറിന്‍റെ പുതിയ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് - bollywood singercovid latest news
പുതിയ ഫലം നെഗറ്റീവാണെങ്കിലും കൂടുതൽ പരിശോധനകൾക്ക് ശേഷമേ കനികാ കപൂറിനെ വിട്ടയക്കുകയുള്ളൂവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു
ഇന്ത്യൻ സിനിമാതാരങ്ങളിൽ കൊവിഡ് സ്ഥിരീകരിച്ച ആദ്യ വ്യക്തിയാണ് കനികാ കപൂർ. ഇംഗ്ലണ്ടിൽ നിന്ന് മടങ്ങിയെത്തിയ ഇവർ നിരീക്ഷണത്തിൽ കഴിയാതെ പൊതുപരിപാടികളിലും ആഘോഷങ്ങളിലും പങ്കെടുത്തിരുന്നു. ഇതിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ കടുത്ത വിമർശനവും ഇവര്‍ക്ക് നേരിടേണ്ടി വന്നു. പ്രതിരോധ നടപടികള്‍ സ്വീകരിക്കാതെ സാമൂഹിക പരിപാടികളില്‍ പങ്കെടുത്തതിന് ലഖ്‌നൗ പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു. സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിൽ തുടരുന്ന കനികാ കപൂറിന്‍റെ അടുത്ത പരിശോധനാഫലം കൂടി വന്നതിന് ശേഷമേ രോഗം ഭേദമായതായി സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.