കേരളം

kerala

ETV Bharat / sitara

അവിശ്വസനീയം! സത്യമാണോ എന്നറിയാൻ അഭിഷേക് ബച്ചനെ വിളിച്ചുവെന്ന് പ്രിയദർശന്‍ - priyadarshan abhishek bachchan news

ശശികാന്ത് പെധ്വാൾ എന്ന അപരന്‍റെ വീഡിയോ കണ്ട് അമ്പരന്ന പ്രിയദർശൻ സത്യമാണോ എന്ന് അഭിഷേക് ബച്ചനെ വിളിച്ചു ചോദിച്ചു. അദ്ദേഹം സത്യമാണ് എന്നാണ് മറുപടി നൽകിയത്.

പ്രിയദർശൻ അമിതാഭ് ബച്ചൻ വാർത്ത  അമിതാഭ് ബച്ചൻ അപരൻ വാർത്ത  അമിതാഭ് ബച്ചൻ ശശികാന്ത് പെധ്വാൾ വാർത്ത  ശശികാന്ത് പെധ്വാൾ അപരൻ വാർത്ത  amitabh bachchan dupe sasikanth pedwal news latest  amitabh bachchan dupe latest news  sasikanth pedwal priyadarshan news  priyadarshan big b dupe news  priyadarshan abhishek bachchan news  പ്രിയദർശൻ അഭിഷേക് ബച്ചൻ വാർത്ത
പ്രിയദർശൻ

By

Published : Jun 12, 2021, 7:49 AM IST

അപരനോ ഒറിജനിലോ... സത്യമറിയാൻ അഭിഷേക് ബച്ചനെ വിളിച്ചു. ബിഗ് ബിയോട് രൂപസാദൃശ്യമുള്ള ശശികാന്ത് പെധ്വാളിന്‍റെ വീഡിയോ കണ്ട് ഞെട്ടിയ അനുഭവമാണ് സംവിധായകൻ പ്രിയദർശൻ പങ്കുവച്ചത്. അമിതാഭ് ബച്ചന്‍റെ അപരനായ പൂനെ സ്വദേശി ശശികാന്ത് പെധ്വാളിന്‍റെ വീഡിയോ അവിശ്വസനീയമെന്നാണ് പ്രിയദർശൻ പറയുന്നത്.

ലോക്ക് ഡൗൺ സമയം അമിതാഭ് ബച്ചൻ സ്റ്റൈലിൽ സൂപ്പർതാരത്തിന്‍റെ പാട്ടുകളും ഡയലോഗുകളും അനുകരിച്ച് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ് ശശികാന്ത്. ശശികാന്തിന്‍റെ വീഡിയോ കണ്ട ശേഷം, ബിഗ് ബിയുടെ മകൻ അഭിഷേക് ബച്ചനോട് സത്യമാണോ എന്ന് ചോദിച്ചപ്പോൾ സത്യം എന്നാണ് അദ്ദേഹം മറുപടി നൽകിയതെന്നും പ്രിയദർശൻ പറഞ്ഞു.

Also Read: തുര്‍ക്കി തീരത്ത് പരിണീതിയുടെ പ്രാണായാമ ; എങ്ങനെ കടലുകടന്നെന്ന് ചോദ്യം

'അവിശ്വസനീയം! അതിശയം! അമിതാഭ് ബച്ചന്‍റെ അപരനായ ശശികാന്ത് പെധ്വാൾ ആണിത്. സത്യമാണോ എന്നറിയാൻ അഭിഷേകിനെ വിളിച്ചപ്പോൾ സത്യം തന്നെ എന്ന് പറഞ്ഞു...' അപരൻ ശശികാന്തിന്‍റെ വീഡിയോക്കൊപ്പം പ്രിയദർശൻ ഫേസ്‌ബുക്കിൽ കുറിച്ചു.

ABOUT THE AUTHOR

...view details