'വെറുക്കുന്ന എല്ലാവരോടും സ്നേഹത്തോടെ.., ഞങ്ങള്‍ വീണ്ടും തുടങ്ങുകയാണ്'-അനുരാഗ് കശ്യപ് - അനുരാഗ് കശ്യപ് വാര്‍ത്തകള്‍
ആദായനികുതി വകുപ്പ് നടത്തിയ റെയ്‌ഡിനെ പരിഹസിച്ച് മണിക്കൂറുകള്‍ക്ക് മുമ്പ് താപ്‌സി പന്നു ട്വീറ്റ് പങ്കുവെച്ചതിന് പിന്നാലെയാണ് തന്നെ വെറുക്കുന്നവര്‍ക്കും പരിഹസിക്കുന്നവര്‍ക്കുമുള്ള മറുപടിയെന്നോണം അനുരാഗ് കശ്യപും സോഷ്യല്‍മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചത്
മൂന്ന് ദിവസം നീണ്ട ആദായനികുതി വകുപ്പിന്‍റെ റെയ്‌ഡും വിവാദങ്ങളും എല്ലാം കൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നു സംവിധായകന്‍ അനുരാഗ് കശ്യപും നടി താപ്‌സി പന്നുവും. റെയ്‌ഡ് അവസാനിപ്പിച്ച് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ മടങ്ങിയതോടെ ഷൂട്ടിങും മറ്റുമായി വീണ്ടും സജീവമായിരിക്കുകയാണ് ഇരുവരും. ആദായനികുതി വകുപ്പ് നടത്തിയ റെയ്‌ഡിനെ പരിഹസിച്ച് മണിക്കൂറുകള്‍ക്ക് മുമ്പ് താപ്‌സി പന്നു ട്വീറ്റ് പങ്കുവെച്ചതിന് പിന്നാലെയാണ് തന്നെ വെറുക്കുന്നവര്‍ക്കും പരിഹസിക്കുന്നവര്‍ക്കുമുള്ള മറുപടിയെന്നോണം അനുരാഗ് കശ്യപും സോഷ്യല്‍മീഡിയയില്‍ എത്തി. ദൊബാര എന്ന ഇരുവരുടെയും പുതിയ സിനിമയുടെ സെറ്റില്‍ വെച്ച് താപ്‌സിയോടൊപ്പം പകര്‍ത്തിയ ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് അനുരാഗ് പുതിയ പോസ്റ്റ് പങ്കുവെച്ചത്. 'വെറുക്കുന്ന എല്ലാവരോടും സ്‌നേഹത്തോടെ..., ദോബാരാ ഞങ്ങള്‍ വീണ്ടും തുടങ്ങുകയാണ്' എന്നാണ് അനുരാഗ് കശ്യപ് കുറിച്ചത്. മന്‍മര്‍സിയാന് ശേഷം അനുരാഗ് കശ്യപും തപ്‌സി പന്നുവും വീണ്ടും ഒന്നിക്കുന്ന ഒരു ടൈം ട്രാവല്‍ സിനിമയാണ് 'ദോ ബാരാ'. അനുരാഗ് കശ്യപ് ചിത്രത്തിന്‍റെ ടീസര്‍ നേരത്തെ പങ്കുവെച്ചിരുന്നു.