സന്തോഷ് ശിവന്‍റെ ഏറ്റവും പുതിയ ബോളിവുഡ് സിനിമ മുംബൈക്കാറിന്‍റെ ചിത്രീകരണം പുരോഗമിക്കുന്നു. ജാക്ക് ആന്‍റ് ജില്ലിന് ശേഷം സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന സിനിമയാണിത്. സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ നേരത്തെ സംവിധായകരായ കരണ്‍ ജോഹറിന്‍റെയും രാജമൗലിയുടെയും സോഷ്യല്‍മീഡിയ പേജുകള്‍ വഴി പുറത്തിറങ്ങിയിരുന്നു. 2017ല്‍ പുറത്തിറങ്ങിയ ലോകേഷ് കനകരാജിന്‍റെ ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ മാനഗരത്തിന്‍റെ ഹിന്ദി റീമേക്കാണ് മുംബൈക്കാര്‍.
സന്തോഷ് ശിവന്‍ ചിത്രം മുംബൈക്കാറിന്‍റെ ചിത്രീകരണം പുരോഗമിക്കുന്നു - സന്തോഷ് ശിവന്‍ സിനിമ മുംബൈക്കാര്‍
ലോകേഷ് കനകരാജിന്‍റെ ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ മാനഗരത്തിന്‍റെ ഹിന്ദി റീമേക്കാണ് മുംബൈക്കാര്‍. 12 വര്‍ഷത്തിന് ശേഷം സന്തോഷ് ശിവന്‍ ഹിന്ദിയില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് സേതുപതി, വിക്രാന്ത് മാസി, സഞ്ജന മിശ്ര എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു
12 വര്‍ഷത്തിന് ശേഷം സന്തോഷ് ശിവന്‍ ഹിന്ദിയില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് സേതുപതി, വിക്രാന്ത് മാസി, സഞ്ജന മിശ്ര എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു. വിജയ് സേതുപതിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ് മുബൈക്കാര്‍. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നുണ്ട്. ശ്യാം കൗശലാണ് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്. ഷിബു തമീന്‍സാണ് നിര്‍മാണം. സിനിമയുടെ ഭാഗമാകുന്നതില്‍ സന്തോഷമെന്നാണ് വിജയ് സേതുപതി നേരത്തെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. 2008ല്‍ പുറത്തിറങ്ങിയ തഹാനാണ് ഹിന്ദിയില്‍ അവസാനമായി സന്തോഷ് ശിവന്‍ സംവിധാനം ചെയ്‌ത സിനിമ. മഞ്ജു വാര്യരും കാളിദാസ് ജയറാമും സൗബിന്‍ ഷാഹിറുമാണ് റിലീസിനൊരുങ്ങന്ന സന്തോഷ് ശിവന്‍റെ മലയാള സിനിമ ജാക്ക് ആന്‍റ് ജില്ലിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.