കേരളം

kerala

ETV Bharat / sitara

മനുഷ്യൻ ഇത്രയും ക്രൂരനോ? പ്രതിഷേധം അറിയിച്ച് സിനിമാ താരങ്ങൾ - pregnant elephant in malappuram

മലയാളി താരങ്ങളായ പൃഥിരാജ്, ഉണ്ണി മുകുന്ദൻ, രജീഷ വിജയൻ, നീരജ് മാധവൻ, ഐശ്വര്യ ലക്ഷ്‌മി എന്നിവരും ബോളിവുഡ് താരങ്ങൾ രൺദീപ് ഹൂഡ, അനുഷ്‌കാ ശർമ, ശ്രദ്ധാ കപൂർ എന്നിവരും മനുഷ്യന്‍റെ മൃഗങ്ങൾക്ക് എതിരയുള്ള ക്രൂരതകളിൽ പ്രതികരണം അറിയിച്ചു

entertainment  മനുഷ്യൻ ഇത്രയും ക്രൂരനാ?  പ്രതിഷേധം അറിയിച്ച് സിനിമാ താരങ്ങൾ  മലപ്പുറം ആന  ഗർഭിണിയായ ആന  സ്ഫോടക വസ്‌തു  elephant death reactions  actors respond to elephant killing  pregnant elephant in malappuram  film actors
മനുഷ്യൻ ഇത്രയും ക്രൂരനാ?

By

Published : Jun 3, 2020, 6:00 PM IST

മലപ്പുറത്ത് സ്ഫോടക വസ്‌തു നിറച്ച പൈനാപ്പിൾ കെണിയില്‍ അകപ്പെട്ട് ഗർഭിണിയായ ആന ചെരിഞ്ഞ സംഭവത്തിൽ സമൂഹമാധ്യമങ്ങളിൽ വൻപ്രതിഷേധമാണ് ഉയരുന്നത്. കാർട്ടൂണുകളായും കുറിപ്പുകളായും സിനിമാ താരങ്ങളും ട്വിറ്ററിലൂടെയും മറ്റും പ്രതികരിച്ചിട്ടുണ്ട്. മലയാളി താരങ്ങളായ പൃഥിരാജ്, ഉണ്ണി മുകുന്ദൻ, രജീഷ വിജയൻ, നീരജ് മാധവൻ, ഐശ്വര്യ ലക്ഷ്‌മി എന്നിവരും ബോളിവുഡ് താരങ്ങൾ രൺദീപ് ഹൂഡ, അനുഷ്‌കാ ശർമ, ശ്രദ്ധാ കപൂർ എന്നിവരും സംഭവത്തിൽ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

മനുഷ്യന് ഭൂമിയിൽ യാതൊരു അവകാശവുമില്ലെന്ന് അവൻ വീണ്ടും വീണ്ടും അവന്‍റെ പ്രവർത്തികളിലൂടെ തെളിയിക്കുകയാണെന്ന് പൃഥിരാജ് ഫേസ്‌ബുക്കിലൂടെ അറിയിച്ചു.

"ആനയെ ക്രൂരമായി കൊലപ്പെടുത്തിയ വിഷയത്തെ ന്യായീകരിച്ചയാൾക്ക് പ്രതികരണമായി യുവനടൻ നീരജ് മാധവ് പറഞ്ഞത് കാട്ടിൽ കേറിച്ചെന്ന് മരം വെട്ടി, മണ്ണ് മാന്തി, വിള വെച്ച്, അത് വഴി പോയ ആനയെയും തീയിട്ടോടിച്ചിട്ടാണ് ഈ പറയുന്നതെന്ന്," എന്നാണ്.

മനുഷ്യന്‍ എന്ന് വിളിക്കുന്നതില്‍ അപമാനം തോന്നുന്നുവെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍ അഭിപ്രായപ്പെട്ടു. മനുഷ്യൻ ഇത്രയും ക്രൂരനാണോയെന്നും മനുഷ്യനായതില്‍ താന്‍ ഖേദിക്കുന്നുവെന്നും താരം ഫേസ്ബുക്കില്‍ കുറിച്ചു.

ബോളിവുഡ് താരങ്ങളായ രൺദീപ് ഹൂഡ, അനുഷ്‌കാ ശർമ, ശ്രദ്ധാ കപൂർ എന്നിവരും പ്രതികൾക്കെതിരെ ശക്തമായ നടപടികൾ വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.

ABOUT THE AUTHOR

...view details