അരുൺ പ്രഭു പുരുഷോത്തമൻ സംവിധാനം ചെയ്‌ത് 2017ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം 'അരുവി' ഹിന്ദിയിൽ ഒരുങ്ങുന്നു. ഫാത്തിമ സന ഷെയ്ഖാണ് അതിഥി ബാലന്‍റെ റോളിൽ എത്തുന്നത്. ഇ.നിവാസ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. അപ്ലോസ് എന്‍റര്‍ടെയ്‌ന്‍മെന്‍റ്, ഫെയ്‌ത്ത് ഫിലിംസ് എന്നിവര്‍ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് ഈ വര്‍ഷം പകുതിയോടെ ആരംഭിക്കും.
അരുവി ഹിന്ദിയിലേക്ക്... നായിക ഫാത്തിമ സന ഷെയ്‌ഖ് - Fatima Sana Shaikh films
ഇ.നിവാസ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. അപ്ലോസ് എന്‍റര്‍ടെയ്‌ന്‍മെന്‍റ്, ഫെയ്‌ത്ത് ഫിലിംസ് എന്നിവര്‍ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് ഈ വര്‍ഷം പകുതിയോടെ ആരംഭിക്കും
പ്രേക്ഷകനെ ഒരേപോലെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്‌ത ഗംഭീര പടമായിരുന്നു അരുവി. തുടക്കത്തിൽ ഒരു ത്രില്ലർ ആണെന്ന് തോന്നിപ്പിച്ച് പിന്നീട് ഫാമിലി ഡ്രാമയായും സോഷ്യൽ അവയര്‍നെസ് ബ്ലാക് കോമഡി സറ്റയറായും പ്രേക്ഷകനെ മുഷിപ്പിക്കാതെ കഥ പറഞ്ഞ തമിഴിലെ മികച്ച സിനിമകളില്‍ ഒന്നായിരുന്നു അരുവി. പ്രേക്ഷക, നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു അരുവി.
അതിഥി ബാലന്‍ എന്ന നടിയുടെ എക്കാലത്തെയും മികച്ച പ്രകടനവും സിനിമയെ കൂടുതല്‍ മനോഹരമാക്കിയിരുന്നു. സൂരജ് പേ മംഗള്‍ ബാരിയാണ് ഫാത്തിമ സനയുടെ അവസാനമായി റിലീസ് ചെയ്‌ത സിനിമ. അതിഥി ബാലന്‍റെതായി അവസാനമായി പുറത്തിറങ്ങിയ സിനിമ തമിഴ് ആന്തോളജി കുട്ടി സ്റ്റോറിയാണ്.