തെലങ്കാന: ബോളിവുഡ് നടനും നിർമ്മാതാവുമായ ഫർഹാൻ അക്തറും ഇന്ത്യന്‍ ഓസ്‌ട്രേലിയന്‍ ഗായികയും മോഡലുമായ ഷിബാനി ദണ്ഡേക്കറും വിവാഹിതരാകുന്നു. ഇരുവരുടെയും വിവാഹ വാര്‍ത്തയാണ് അടുത്തിടെയായി വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്. ഫെബ്രുവരി 19നാണ് ഈ താരവിവാഹം.
Farhan Shibani wedding: ഫെബ്രുവരി 21ന് മുംബൈയിൽ ഇരുവരും തങ്ങളുടെ വിവാഹം രജിസ്‌റ്റര്‍ ചെയ്യും. ജാവേദ് അക്തറിന്‍റെയും ഷബാന ആസ്‌മിയുടെയും ഖണ്ടാല ഫാം ഹൗസിൽ ഫെബ്രുവരി 19ന് വിവാഹ ആഘോഷങ്ങൾ നടക്കുമെന്നാണ് റിപ്പോർട്ടുകള്‍. 50 ഓളം അതിഥികൾ വിവാഹത്തിൽ പങ്കെടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
നാല് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം. അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിലാകും വിവാഹം. വിവാഹ ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കം കുറിച്ചു. വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങൾ വ്യാഴാഴ്‌ച മുംബൈയിൽ ആരംഭിച്ചു.
Farhan Shibani marriage ceremony: ഇരുവരുടെയും വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങളുടെ ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വിവാഹ ചടങ്ങില്‍ പങ്കെടുത്ത ഫർഹാന്‍റെ രണ്ടാനമ്മ ഷബാന ആസ്‌മി, ഷിബാനിയുടെ സഹോദരിമാരായ അനുഷ, അപേക്ഷ ദണ്ഡേക്കർ, അടുത്ത സുഹൃത്തുക്കളായ റിയ ചക്രവർത്തി, അമൃത അറോറ തുടങ്ങിയവരുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മെയ്യാങ് ചാങ്, ഗൗരവ് കപൂര്‍, സമീര്‍ കൊച്ചാര്‍, മോണിക്ക ദോഗ്ര, റിതേഷ് സിദ്വാനി തുടങ്ങിയവര്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കും.