ഇന്ത്യയുടെ ഫ്ലൈയിങ് സിംഗിനെ വെള്ളിത്തിരയിൽ അനശ്വരപ്രകടനത്തിൽ അവതരിപ്പിച്ച ഫർഹാൻ അക്തർ ടൈറ്റിൽ റോളിലെത്തുന്ന പുതിയ സ്പോർട്‌സ് ചിത്രമാണ് തൂഫാൻ. രാകേഷ് ഓം പ്രകാശ് മെഹ്‌റ സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി.
തൂഫാൻ എന്നറിയപ്പെടുന്ന ബോക്‌സറിന്‍റെ വേഷമാണ് ഫർഹാൻ അവതരിപ്പിക്കുന്നത്. ഫർഹാനൊപ്പം മൃണാൾ താക്കൂർ, പരേഷ് റാവൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളാകുന്നത്.
അവേശഭരിതമായ രംഗങ്ങളിലൂടെ തൂഫാൻ ട്രെയിലർ
ബോക്സറായ തൂഫാന്‍റെ കായിക ജീവിതത്തിലെയും വ്യക്തി ജീവിതത്തിലെയും വീഴ്‌ചകളും മൃണാൾ താക്കൂറിന്‍റെ കഥാപാത്രം അയാൾക്ക് ആത്മധൈര്യം നൽകുന്നതുമാണ് ട്രെയിലറിൽ കാണിക്കുന്നത്. സംഭവ ബഹുലമായ ചിത്രമായിരിക്കും തൂഫാൻ എന്നാണ് ട്രെയിലർ വ്യക്തമാക്കുന്നതും.