കേരളം

kerala

ETV Bharat / sitara

ഫര്‍ഹാന്‍ അക്തര്‍ 'തൂഫാന്‍' ഒടിടി റിലീസ് പ്രഖ്യാപിച്ചു - ഫര്‍ഹാന്‍ അക്തര്‍ തൂഫാന്‍ സിനിമ

ഒരു ബോക്‌സറുടെ വേഷത്തിലാണ് തൂഫാനില്‍ ഫര്‍ഹാന്‍ അക്തര്‍ എത്തുന്നത്. മെയ്‌ 21ന് ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലൂടെ സിനിമ പ്രേക്ഷകരിലേക്ക് എത്തും

Farhan Akhtar Toofan  Toofan will release in amazon prime  Farhan Akhtar starrer Toofan  Farhan Akhtar starrer Toofan news  Farhan Akhtar related news  ഫര്‍ഹാന്‍ അക്തര്‍ സിനിമകള്‍  ഫര്‍ഹാന്‍ അക്തര്‍ വാര്‍ത്തകള്‍  ഫര്‍ഹാന്‍ അക്തര്‍ തൂഫാന്‍ സിനിമ  തൂഫാന്‍ സിനിമ
ഫര്‍ഹാന്‍ അക്തര്‍ 'തൂഫാന്‍' ഒടിടി റിലീസ് പ്രഖ്യാപിച്ചുഫര്‍ഹാന്‍ അക്തര്‍ 'തൂഫാന്‍' ഒടിടി റിലീസ് പ്രഖ്യാപിച്ചു

By

Published : Mar 10, 2021, 1:24 PM IST

ബോളിവുഡ് നടന്‍ ഫര്‍ഹാന്‍ അക്തര്‍ കേന്ദ്രകഥാപാത്രമാകുന്ന ഏറ്റവും പുതിയ സിനിമ തൂഫാന്‍റെ റിലീസ് പ്രഖ്യാപിച്ചു. മെയ്‌ 21ന് ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലൂടെ സിനിമ പ്രേക്ഷകരിലേക്ക് എത്തും. 2019ല്‍ പുറത്തിറങ്ങിയ ദി സ്കൈ ഈസ് പിങ്കാണ് ഏറ്റവും അവസാനമായി റിലീസ് ചെയ്‌ത ഫര്‍ഹാന്‍ അക്തര്‍ സിനിമ. റിതേഷ് സിദ്ദ്വാനി, രക്യേഷ് ഓംപ്രകാശ് മെഹ്‌റ, ഫര്‍ഹാന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. സ്പോര്‍ട്‌സ് ഡ്രാമയായ സിനിമ സംവിധാനം ചെയ്‌തിരിക്കുന്നത് രക്യേഷാണ്. ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് റിലീസ് ചെയ്‌ത ബാഗ് മില്‍ഖ ബാഗിന്‍റെ വിജയത്തിന് ശേഷമാണ് രക്യേഷ്-ഫര്‍ഹാന്‍ കൂട്ടുകെട്ടില്‍ വീണ്ടും സിനിമ വരുന്നത്.

സിനിമകളില്‍ ഫര്‍ഹാന്‍ അഭിനയിക്കുകയല്ല ജീവിക്കുകയാണ് ചെയ്യാറ്, അതാണ് വീണ്ടും ഒരു സിനിമക്കായി ഫര്‍ഹാനെ സമീപിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ഒരു അഭിമുഖത്തിനിടെ സംവിധായകന്‍ രക്യേഷ് പറഞ്ഞു. ഒരു ബോക്‌സറുടെ വേഷത്തിലാണ് തൂഫാനില്‍ ഫര്‍ഹാന്‍ അക്തര്‍ എത്തുന്നത്. റിങില്‍ പുഷ്‌അപ് എടുക്കുന്ന ഫര്‍ഹാനാണ് റിലീസ് പ്രഖ്യാപിച്ച് കൊണ്ടുള്ള പോസ്റ്ററിലുള്ളത്. ഒക്‌ടോബറില്‍ റിലീസ് നിശ്ചയിച്ചിരുന്ന സിനിമയായിരുന്നു തൂഫാന്‍. കൊവിഡ് മൂലം റിലീസ് നീളുകയായിരുന്നു. മുംബൈയിലെ ചേരികള്‍, ഗേറ്റ് വേ ഓഫ് ഇന്ത്യ എന്നിവിടങ്ങളിലായാണ് സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചത്. കൂടാതെ 'ശര്‍മാജി നാംകീന്‍' എന്ന ഒരു സിനിമ നിര്‍മിക്കുന്നുമുണ്ട് ഫര്‍ഹാന്‍. സിനിമയിലെ കേന്ദ്രകഥാപാത്രമായ റിഷി കപൂര്‍ അന്തരിച്ചതോടെ സിനിമയുടെ ചിത്രീകരണം മുടങ്ങി കിടക്കുകയാണ്. റിഷി കപൂറിന്‍റെ റോളില്‍ പരേഷ് റാവല്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

ABOUT THE AUTHOR

...view details