പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ട്വീറ്റ് ചെയ്‌തയാളെ 'വർഗീയൻ' എന്ന് വിശേഷിപ്പിച്ച് ബോളിവുഡ് താരം ഫർഹാൻ അക്തർ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം പ്രതിഷേധം കത്തിനിൽക്കുന്ന സാഹചര്യത്തിൽ ഫർഹാന്‍റെ സമൂഹത്തോട് പൊതുസ്വത്ത് നശിപ്പിക്കരുതെന്ന ആവശ്യം ഉന്നയിക്കണമെന്നാണ് ട്വീറ്റിൽ ആവശ്യപ്പെട്ടത്.
പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചുള്ള ട്വീറ്റിന് ഫർഹാൻ അക്തറിന്‍റെ കിടിലൻ മറുപടി - bollywood on Citizen Amendment Act
പൗരത്വ ഭേദഗതി നിയമത്തിൽ രാജ്യത്ത് പ്രതിഷേധം നടത്തുന്ന മുസ്‌ലീങ്ങളോട് പൊതുസ്വത്ത് നശിപ്പിക്കരുതെന്ന് പറയണമെന്നാണ് ഒരാൾ താരത്തോട് ട്വീറ്റിലൂടെ ആവശ്യപ്പെട്ടത്.
ഫർഹാൻ അക്തറിന്‍റെ കിടിലൻ മറുപടി
ഉടന്‍ തന്നെ ഫർഹാന്‍ ട്വീറ്റിന് മറുപടിയും നല്‍കി. "ഡേവിഡ് ധവാനോട് താങ്കളെ 'വർഗീയൻ നം.1'ൽ അഭിനയിപ്പിക്കാൻ ഞാൻ ആവശ്യപ്പെടാം. നിങ്ങൾ അതിന് ഏറ്റവും ഉചിതമായിരിക്കും," എന്നാണ് ഫർഹാന്‍ നല്‍കിയ മറുപടി.
ഭരണഘടനക്ക് വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാഷ്‌ട്രത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വൻ പ്രതിഷഷേധമാണ് നടക്കുന്നത്.