കൊറിയോഗ്രാഫര്‍, സംവിധായിക, നിര്‍മാതാവ് എന്നീ നിലകളില്‍ ബോളിവുഡില്‍ ശ്രദ്ധേയയായ ഫറാ ഖാന്‍റെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഫറ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഇക്കാര്യം പങ്കുവെച്ചത്. എല്ലാവരും ശ്രദ്ധിക്കണെമെന്നും ഫറ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തന്‍റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് വരുന്ന മെസേജുകള്‍ക്കോ, ട്വീറ്റുകള്‍ക്കോ ആരും മറുപടി നല്‍കാനോ ലിങ്കില്‍ ക്ലിക്ക് ചെയ്യാനോ പാടില്ലെന്നും ഫറ അറിയിച്ചിട്ടുണ്ട്.
'എന്‍റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു' ജാഗരൂകരായിരിക്കണമെന്ന് ആരാധകരോട് ഫറാ ഖാന്‍ - Farah Khan films
തന്‍റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് വരുന്ന മെസേജുകള്‍ക്കോ, ട്വീറ്റുകള്‍ക്കോ ആരും മറുപടി നല്‍കാനോ ലിങ്കില്‍ ക്ലിക്ക് ചെയ്യാനോ പാടില്ലെന്നും ഫറ അറിയിച്ചിട്ടുണ്ട്

'എന്‍റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു' ജാഗരൂകരായിരിക്കണമെന്ന് ആരാധകരോട് ഫറാ ഖാന്‍
ഞായറാഴ്ച രാത്രിയോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതെന്ന് ഫറ കുറിച്ചു. കൂടാതെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടതായി സംശയമുണ്ടെന്നും ഫറ പറഞ്ഞു. ഓം ശാന്തി ഓം, ഹാപ്പി ന്യൂ ഇയര്‍ അടക്കമുള്ള ഹിറ്റ് സിനിമകള്‍ ആസ്വദകര്‍ക്ക് സമ്മാനിച്ച സംവിധായിക കൂടിയാണ് ഫറാ ഖാന്‍. അക്കൗണ്ടുകള്‍ തിരിച്ച് പിടിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും താരം കൂട്ടിച്ചേര്‍ത്തു. ദിവസങ്ങള്‍ക്ക് മുമ്പ് നടി ഊര്‍മിള മണ്ഡോത്കറിന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടിരുന്നു.