അറുപത്തിയാറാം പിറന്നാള്‍ ആഘോഷിക്കുന്ന ഇന്ത്യന്‍ സിനിമയുടെ സകലകലാവല്ലഭന്‍ നടന്‍ കമല്‍ഹാസന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആരാധകരും സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ആശംസകള്‍ കൊണ്ട് മൂടുകയാണ്. താരത്തിന് ഒപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ടാണ് എല്ലാവരും സോഷ്യല്‍മീഡിയകള്‍ വഴി പിറന്നാള്‍ ആശംസിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, നടന്മാരായ ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്‍ എന്നിവരും നിരവധി തെന്നിന്ത്യന്‍ താരങ്ങളും സംഗീത ഇതിഹാസം ഇളയരാജയും കമല്‍ഹാസന് പിറന്നാള്‍ ആശംസിച്ചിട്ടുണ്ട്.
കമല്‍ഹാസനെ പിറന്നാള്‍ ആശംസകള്‍ കൊണ്ടുമൂടി ആരാധകരും സഹപ്രവര്‍ത്തകരും - Kamal Haasan birthday news
മുഖ്യമന്ത്രി പിണറായി വിജയന്‍, നടന്മാരായ ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്‍ എന്നിവരും നിരവധി തെന്നിന്ത്യന്‍ താരങ്ങളും സംഗീത ഇതിഹാസം ഇളയരാജയും കമല്‍ഹാസന് പിറന്നാള്‍ ആശംസിച്ചിട്ടുണ്ട്
![കമല്‍ഹാസനെ പിറന്നാള്‍ ആശംസകള്‍ കൊണ്ടുമൂടി ആരാധകരും സഹപ്രവര്‍ത്തകരും Fans and film celebrities wished Kamal Haasan a happy birthday കമല്‍ഹാസനെ പിറന്നാള്‍ ആശംസകള്‍ കൊണ്ടുമൂടി ആരാധകരും സഹപ്രവര്‍ത്തകരും കമല്‍ ഹാസന്‍ പിറന്നാള്‍ Kamal Haasan birthday news കമല്‍ഹാസന്‍ വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9463135-750-9463135-1604732326997.jpg)
'അനുഗ്രഹീത നടനും ബഹുമുഖ പ്രതിഭയുമായ കമല്‍ ഹാസന്‍ ഇന്ത്യയുടെ സാംസ്‌കാരിക ജീവിത്തിന് മായാത്ത സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. രാജ്യത്തിന്‍റെ ജനാധിപത്യ-മതനിരപേക്ഷ ചട്ടക്കൂട് ശക്തിപ്പെടുത്താന്‍ സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയായ കമല്‍ ഹാസന്‍ നിര്‍ഭയം നടത്തുന്ന ഇടപെടലുകള്‍ ശ്ലാഘനീയമാണ്' പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കുറിച്ചു. അച്ഛന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് മക്കളും അഭിനേതാക്കളുമായ ശ്രുതി ഹാസനും അക്ഷര ഹാസനും രംഗത്തെത്തിയിട്ടുണ്ട്. 'എന്‍റെ ബാപ്പുജി, അപ്പയ്ക്ക് ജന്മദിനാശംസകള്‍' എന്നാണ് ശ്രുതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. ഒപ്പം പിതാവിനൊപ്പമുള്ള തന്‍റെ കുട്ടിക്കാലത്തെ ഒരു ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.
-
The Maestro has given some of the finest background scores out of the several he has composed for the one & only...
Posted by Ilaiyaraaja on Friday, November 6, 2020