കാത്തിരുന്ന പോലെ വമ്പൻ മേക്കോവറിൽ ഫഹദ് ഫാസിലിന്‍റെ പുഷ്‌പ ലുക്ക് എത്തി. അല്ലു അർജുൻ നായകനാകുന്ന ബഹുഭാഷ ചിത്രത്തിലെ പ്രതിനായകൻ ഫഹദ് ഫാസിലിന്‍റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്‌തിരിക്കുകയാണ് അണിയറപ്രവർത്തകർ.
ബന്‍വാര്‍ സിങ് ഷെഖാവത്ത് ഐപിഎസ് എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ഫഹദ് എത്തുന്നത്. മൊട്ടയടിച്ച് ഗംഭീര മേക്കോവറിലുള്ള ബന്‍വാര്‍ സിങ് ഷെഖാവത്തിന്‍റെ ലുക്ക് ഇതിനോടകം വൈറലായിട്ടുണ്ട്.
കള്ളക്കടത്തുകാരനായി അല്ലു അർജുൻ, പൊലീസ് ഉദ്യോഗസ്ഥനായി ഫഹദ് ഫാസിൽ
ചന്ദന കള്ളക്കടത്തുകാരന്‍ പുഷ്‌പരാജ് ആയാണ് അല്ലു അർജുൻ എത്തുന്നത്. രശ്‌മിക മന്ദാനയാണ് നായിക. ആര്യ, ആര്യ 2 ചിത്രങ്ങളുടെ സംവിധായകൻ സുകുമാർ ആണ് ബിഗ് ബജറ്റ് ചിത്രം ഒരുക്കുന്നത്. നഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരും പുഷ്‌പയിൽ പ്രധാന കഥാപാത്രങ്ങളാകുന്നു.