തെലങ്കാന: ബോളിവുഡ് നടനും സംവിധായകനും നിർമാതാവുമായ ഫർഹാൻ അക്തറും ടെലിവിഷൻ താരം ഷിബാനി ദണ്ഡേക്കറുമായുള്ള വിവാഹം വാര്‍ത്തകളില്‍ നിറയുകയാണ്. എന്നാല്‍ വിവാഹത്തിന് മുന്നോടിയായി ശനിയാഴ്‌ച രാവിലെ തന്നെ ഷിബാനി ഒരു പോസ്‌റ്റുമായി ഇന്‍സ്‌റ്റഗ്രാമിലെത്തിയിരുന്നു. വിവാഹത്തിനണിയുന്ന ചുവന്ന നിറമുള്ള ഹൈ ഹീല്‍ ചെരുപ്പിന്‍റെ ചിത്രമാണ് പങ്കുവച്ചത്.
വിവാഹ വസ്‌ത്രത്തെ കുറിച്ചോ മറ്റോ ഷിബാനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഫര്‍ഹാനുമായുള്ള വിവാഹത്തിന്‍റെ ആവേശത്തിലാണ് താനെന്ന് വ്യക്തമാക്കുന്നതാണ് ഷിബാനിയുടെ പുതിയ ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറികള്‍. 'നമുക്ക് ഇത് ചെയ്യാം' എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവച്ചത്.
Also Read: വിമാനത്താവളത്തില്‍ സാമന്തയുടെ 'അറബിക് കുത്ത്' ഡാന്‍സ്