നടി ഇഷ ഡിയോളിന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്‌തു - ഇഷാ ഡിയോള്‍ വാര്‍ത്തകള്‍
ട്വീറ്റിലൂടെയാണ് ഇന്‍സ്റ്റഗ്രാം ഹാക്ക് ചെയ്യപ്പെട്ടതായി ഇഷ അറിയിച്ചത്. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതിനാല്‍ ഫോളോവേഴ്സ് ആരും തന്‍റെ അക്കൗണ്ടില്‍ നിന്നും വരുന്ന മെസേജുകളോ മറ്റ് ലിങ്കുകളോ തുറക്കരുതെന്നും താരം മുന്നറിയിപ്പ് നല്‍കി
മുംബൈ: നടിയും ഹേമാമാലിനിയുടെ മകളുമായ ഇഷാ ഡിയോളിന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്‌തതായി താരം. ട്വീറ്റിലൂടെയാണ് ഇന്‍സ്റ്റഗ്രാം ഹാക്ക് ചെയ്യപ്പെട്ടതായി ഇഷ അറിയിച്ചത്. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതിനാല്‍ ഫോളോവേഴ്സ് ആരും തന്‍റെ അക്കൗണ്ടില്‍ നിന്നും വരുന്ന മെസേജുകളോ മറ്റ് ലിങ്കുകളോ തുറക്കരുതെന്നും താരം മുന്നറിയിപ്പ് നല്‍കി. അക്കൗണ്ടിന്‍റെ പേര് ഇന്‍സ്റ്റഗ്രാം സപ്പോര്‍ട്ട് എന്ന് മാറിയിട്ടുണ്ട്. ഗായിക ആശാ ബോസ്ലേ, നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ഊര്‍മിള മണ്ഡോത്കര്‍, സൂസാന ഖാന്‍, വിക്രാന്ത് മാസി, സംവിധായികയും നൃത്ത സംവിധായികയുമായ ഫറാ ഖാന്‍ എന്നിവരുടെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ മുമ്പ് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. അക്കൗണ്ട് തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് ഇഷാ ഡിയോള്‍.