സുശാന്ത് സിംഗ് രജ്പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി റിയ ചക്രബര്‍ത്തിയോട് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. പണം തട്ടിയെടുക്കല്‍, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ ആരോപണങ്ങളിലാണ് ഇഡി റിയയെ ചോദ്യം ചെയ്യുക. ഓഗസ്റ്റ് ഏഴിന് ഏജന്‍സിയുടെ മുംബൈ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം.
റിയ ചക്രബര്‍ത്തിയെ എന്‍ഫോഴ്‌സ്‌മെന്‍റ് ചോദ്യം ചെയ്യും - Enforcement asked Riya Chakraborty
ഓഗസ്റ്റ് ഏഴിന് ഏജന്‍സിയുടെ മുംബൈ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം
ചോദ്യം ചെയ്യലിന് ഹാജരാവാന്‍ റിയ ചക്രബര്‍ത്തിയോട് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്‍റ്
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഏകദേശം 15 കോടി രൂപ സുശാന്തിന്‍റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് റിയ പിന്‍വലിക്കുകയും താരവുമായി ബന്ധമില്ലാത്ത അക്കൗണ്ടുകളിലേക്ക് പണം മാറ്റുകയും ചെയ്തുവെന്നും ആരോപണമുണ്ട്. ഇവയില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് വിശദമായ അന്വേഷണം നടത്തുകയാണ്. നടിയുടെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍റിനോടും ഇഡി ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സുശാന്തിന്‍റെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍റിനെ ചോദ്യം ചെയ്തതിന് തൊട്ടുപിന്നാലെയാണ് റിയയോട് ഹാജരാകാന്‍ ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്.