മുംബൈ: 2014ൽ പുറത്തിറക്കിയ ഹിറ്റ് ചിത്രം ഏക് വില്ലന്‍റെ രണ്ടാം ഭാഗമെത്തുന്നു. മോഹിത് സൂരിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ചലച്ചിത്ര നിർമാതാവ് ഭൂഷൺ കുമാറും ഏക്താ കപൂറും ചേർന്ന് നിർമിക്കുമെന്നാണ് റിപ്പോർട്ട്. ചിത്രം അടുത്ത വർഷം ജനുവരി എട്ടിന് റിലീസിനെത്തും.
'ഏക് വില്ലന്' വേണ്ടി ഭൂഷൺ കുമാറും ഏക്താ കപൂറും കൈകോർക്കുന്നു; രണ്ടാം ഭാഗം അടുത്ത വർഷമെത്തും - Ek Villain
2014 ജൂൺ 27ന് തിയേറ്ററിലെത്തിയ ഏക് വില്ലൻ പ്രമേയത്തിലും സംവിധാനത്തിലും തിരക്കഥയിലും കൂടാതെ, അഭിനേതാക്കളുടെ പ്രകടനത്തിലും നിരൂപക പ്രശംസ നേടിയിരുന്നു.
ഏക് വില്ലന്‍റെ രണ്ടാം ഭാഗം
2014 ജൂൺ 27ന് തിയേറ്ററിലെത്തിയ റൊമാന്‍റിക് സസ്‌പെന്‍സ് ത്രില്ലറായ ഏക് വില്ലൻ പ്രമേയത്തിലും സംവിധാനത്തിലും തിരക്കഥയിലും കൂടാതെ, അഭിനേതാക്കളുടെ പ്രകടനത്തിലും പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടിയിരുന്നു. ശ്രദ്ധ കപൂറിലൂടെയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയിലൂടെയും മനസ്സിലിടം പിടിച്ച ഗുരുവിനും അയിഷക്കും ഒപ്പം റിതേഷ് ദേശ്‌മുഖിന്‍റെ വില്ലൻ വേഷത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിന്‍റെ സംവിധായകനിലൂടെ അടുത്തൊരു ഹിറ്റിനായുള്ള പ്രതീക്ഷയിലാണ് അരാധകരും.