അനുഷ്‌ക ഷെട്ടി ടൈറ്റിൽ റോളിലെത്തിയ ഭാഗമതിയുടെ ഹിന്ദി പതിപ്പ് ദുര്‍ഗാമതി ഈ മാസം 11നാണ് പ്രദർശനത്തിന് എത്തുന്നത്. ബോളിവുഡ് നടി ഭൂമി പട്നേക്കറിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന ഭാഗമതിയിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു. ദീപ്‌തി മിശ്രയുടെ രചനയിൽ നമൻ അധികാരി, അഭിനവ് ശർമ, മാലിനി അവസ്തി എന്നിവരാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. "ഹീർ" എന്ന ഗാനം ആലപിച്ചിരിക്കുന്നത് മാലിനി അവസ്തി തന്നെയാണ്.
മാലിനി അവസ്‌തിയുടെ ശബ്‌ദത്തിൽ 'ദുര്‍ഗാമതി'യിലെ പുതിയ ഗാനം - durgamati song news
ബോളിവുഡ് നടി ഭൂമി പട്നേക്കർ ടൈറ്റിൽ റോളിലെത്തുന്ന ദുർഗാമതി ഈ മാസം 11ന് ആമസോൺ പ്രൈമിൽ റിലീസിനെത്തും.
തെലുങ്ക് പതിപ്പിന്‍റെ സംവിധായകൻ ജി.അശോക് ഒരുക്കുന്ന ദുര്‍ഗാമതിയിൽ അര്‍ഷദ് വാര്‍സിയും ജിഷു സെന്‍ഗുപ്‌തയുമാണ് മറ്റ് പ്രധാന താരങ്ങൾ. അക്ഷയ് കുമാര്‍, ബൂഷന്‍ കുമാര്‍, വിക്രം മല്‍ഹോത്ര എന്നിവരാണ് ഹിന്ദി ചിത്രത്തിന്‍റെ നിർമാതാക്കൾ. കുല്‍ദീപ് മമാനിയ ഛായാഗ്രഹണം നിർവഹിക്കുന്ന ദുർഗാമതിയുടെ എഡിറ്റർ ഉണ്ണികൃഷ്ണന്‍ പി.പിയാണ്.
2018ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭാഗമതിയിൽ പ്രണയവും പ്രതികാരവുമായി അനുഷ്‌ക ഗംഭീര പ്രകടനം കാഴ്‌ചവച്ചിരുന്നു. ചിത്രത്തിൽ മലയാളി താരങ്ങളായ ജയറാമും ഉണ്ണി മുകുന്ദനുമായിരുന്നു മറ്റ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അടുത്ത വെള്ളിയാഴ്‌ച ആമസോൺ പ്രൈമിലൂടെ ദുര്‍ഗാമതി റിലീസ് ചെയ്യും.