ഭൂമി പട്നേക്കര്‍ ടൈറ്റില്‍ റോളിലെത്തുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രം ദുര്‍ഗാമതിയിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. 'ബറസ് ബറസ്' എന്ന ഗാനം നായിക ഭൂമിയും നായകന്‍ കരണ്‍ കപാഡിയയും തമ്മിലുള്ള പ്രണയമാണ് കാണിക്കുന്നത്. ബി പ്രാകാണ് ഗാനം ആലപിച്ചിരിക്കുന്നത്. തനിഷ്ക് ബാഗ്ചിയാണ് വരികളെഴുതി ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.
ദുര്‍ഗാമതിയിലെ പ്രണയഗാനം പുറത്തിറങ്ങി - Durgamati Bhumi Pednekar
'ബറസ് ബറസ്' എന്ന ഗാനത്തില്‍ നായിക ഭൂമിയും നായകന്‍ കരണ്‍ കപാഡിയയും തമ്മിലുള്ള പ്രണയമാണ് ചിത്രീകരിച്ചിരിക്കുന്നത്
അനുഷ്‌ക ഷെട്ടി ടൈറ്റില്‍ റോളിലെത്തിയ തെലുങ്ക് ഹിറ്റ് ചിത്രം ഭാഗമതിയുടെ ഹിന്ദി റീമേക്കാണ് ദുര്‍ഗാമതി. അനുഷ്‌ക ഷെട്ടിയുടെ ഭാഗമതി മലയാളത്തിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് ദുര്‍ഗാമതിയുടെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ഭൂമിക്ക് പൊങ്ങാത്ത കഥാപാത്രമാണ് ദുര്‍ഗാമതിയിലെ എന്നാണ് ട്രെയിലര്‍ കണ്ട് പ്രേക്ഷകര്‍ കുറിച്ചത്. അതേസമയം ഭൂമിയെ അനുകൂലിച്ച് കമന്‍റിട്ടവരുമുണ്ട്.
ദുര്‍ഗാമതി ഡിസംബര്‍ 11ന് റിലീസ് ചെയ്യും. ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്‍റെ സംവിധായകന്‍ ജി.അശോകാണ്. കുല്‍ദീപ് മമാനിയയാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. അക്ഷയ് കുമാര്‍, ബൂഷന്‍ കുമാര്‍, വിക്രം മല്‍ഹോത്ര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഉണ്ണികൃഷ്ണന്‍ പി.പിയാണ് ചിത്രത്തിന്‍റെ എഡിറ്റിങ്. അര്‍ഷദ് വാര്‍സി, ജിഷു സെന്‍ഗുപ്‌ത എന്നിവരും അഭിനയിച്ചിട്ടുണ്ട്.