കേരളം

kerala

ETV Bharat / sitara

അഷ്‌ടമി ദിനത്തിൽ ആശംസകളുമായി ബോളിവുഡ് താരങ്ങൾ - bollywood celebrities sharing durga pooja celebrations

കബീറിന്‍റെ ചിത്രം പങ്ക് വച്ചു കൊണ്ട് ഹൃത്വിക് റോഷനും സുഹൃത്തിന്‍റെ വീട്ടിലെ ആഘോഷ ചിത്രം പോസ്റ്റ് ചെയ്തു കൊണ്ട് അമിതാഭ് ബച്ചനും ദുർഗ്ഗാ പൂജാ ആഘോഷമാക്കി. കാജോൾ, മാധുരി ദീക്ഷിത്, പ്രിയങ്ക- പരിനീതി ചോപ്ര എന്നിവരും പൂജാ ആശംസകൾ ട്വീറ്റ് ചെയ്തു.

അഷ്‌ടമി ദിനത്തിൽ പൂജാ ആശംസകളുമായി ബോളിവുഡ് താരങ്ങൾ

By

Published : Oct 7, 2019, 10:40 AM IST

നവരാത്രി പൂജാ ആശംസകളുമായി ബിഗ് ബിയും ബോളിവുഡിലെ മറ്റ് പ്രമുഖ താരങ്ങളും. സോഷ്യൽ മീഡിയയിൽ ദുർഗ്ഗാ പൂജാ ആഘോഷത്തിലെ തങ്ങളുടെ ചിത്രങ്ങൾ പങ്ക് വച്ചു കൊണ്ടാണ് ബിഗ് ബിയും മാധുരി ദീക്ഷിതും ഹൃത്വിക് റോഷനും ആശംസകൾ അറിയിച്ചത്. സുഹൃത്തിനോടൊപ്പം അഷ്‌ടമി ദിനത്തിലെ പൂജയിൽ പങ്കെടുത്തത് വിശിഷ്‌ടമായൊരു ദിവസം സമ്മാനിച്ചുവെന്നാണ് അമിതാഭ് ബച്ചൻ ട്വീറ്റ് ചെയ്തത്.
ബോളിവുഡ് ധക്ക് ധക്ക് നായിക മാധുരി ദീക്ഷിതാവട്ടെ തന്‍റെ ചിത്രത്തിലെ വേഷത്തിന് സമാനമായുള്ള ഫോട്ടോ പോസ്റ്റ് ചെയ്ത് കൊണ്ട് ഏത് ഗാനമായിട്ടാണിതിന് സാദൃശ്യമെന്ന ചോദ്യത്തോടെ ആരാധകർക്ക് ആശംസ നൽകി.
ബോക്‌സ് ഓഫീസ് ഹിറ്റുകളിലേക്ക് കുതിക്കുന്ന 'വാറി'ലെ കബീറിന്‍റെ ചെറിയൊരു മോഷൻ പിക്‌ച്ചറുമായാണ് ഹൃത്വിക് റോഷൻ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരിക്കുന്നത്. പ്രിയങ്കാ ചോപ്രയും പരിനീതി ചോപ്രയും സ്‌പോർട്ട് ഈവന്‍റിൽ നിന്ന് ഇരുവരും ഒന്നിച്ചുള്ള ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. കുടുംബത്തോടൊപ്പമുള്ള ദുർഗ്ഗാ പൂജാ ആഘോഷത്തിലെ ചിത്രങ്ങൾ ഉൾപ്പെടുത്തി ആരാധകർക്ക് അഷ്‌ടമി ആശംസകൾ നേർന്ന് കാജോളും ട്വീറ്റ് ചെയ്തു.

For All Latest Updates

TAGGED:

durga pooja

ABOUT THE AUTHOR

...view details