ഹൈദരാബാദ്: മലയാളത്തിന്‍റെ ഡിക്യൂ വീണ്ടും ബോളിവുഡിലെത്തുന്നു. ഇർഫാൻ ഖാനൊപ്പം കർവാൻ, സോനം കപൂറിനൊപ്പം ദി സോയാ ഫാക്‌ടർ ചിത്രങ്ങൾക്ക് രണ്ട് വർഷത്തിന് ശേഷം ദുൽഖർ സൽമാൻ ആര്‍. ബല്‍കിയുടെ ചിത്രത്തിലൂടെയാണ് ബോളിവുഡിലേക്ക് തിരിച്ചെത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. പാ, ദി പാഡ്മാൻ സിനിമകളുടെ സംവിധായകനാണ് ബൽകി.
ഡിക്യൂവിന്‍റെ പുതിയ ചിത്രം ദി പാഡ്‌മാൻ സംവിധായകനൊപ്പം? - ദി പാഡ്‌മാൻ സംവിധായകൻ ദുൽഖർ സിനിമ വാർത്ത
കർവാൻ, ദി സോയാ ഫാക്‌ടർ ചിത്രങ്ങൾക്ക് ശേഷം ദുൽഖർ സൽമാൻ ആര്‍. ബല്‍കിയുടെ പുതിയ ചിത്രത്തിൽ നായകനാകുമെന്നാണ് റിപ്പോർട്ടുകൾ.
ഡിക്യൂവിന്‍റെ പുതിയ ചിത്രം ദി പാഡ്‌മാൻ സംവിധായകനൊപ്പം
ലോക്ക് ഡൗൺ സമയം ബൽകി സിനിമക്കായുള്ള തിരക്കഥ തയ്യാറാക്കാനായി ചെലവഴിക്കുകയായിരുന്നുവെന്നും കഥ പൂർത്തിയായപ്പോൾ സിനിമയിലെ നായകനായി ദുൽഖർ അനുയോജ്യനെന്ന് കണ്ടെത്തുകയായിരുന്നുവെന്നും പറയുന്നു. ത്രില്ലർ ചിത്രത്തിന്‍റെ കഥ ദുൽഖറിനും ഇഷ്‌ടമായെന്നും ഈ വർഷമാദ്യം തന്നെ ചിത്രീകരണം ആരംഭിക്കുമെന്നുമാണ് സൂചന.