മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസിൽ നടി ദീപികാ പദുക്കോണും സാറാ അലി ഖാനും ശ്രദ്ധാ കപൂറും എൻസിബിക്ക് മുന്നിൽ ഹാജരായി.
സാറാ അലി ഖാൻ എൻസിബി ഓഫിസിന് മുന്നിൽ ഹാജരായി കഴിഞ്ഞ ദിവസം ദീപികയും ഭർത്താവ് രൺവീർ സിംഗും ഗോവയിൽ നിന്നും മുംബൈയിലെത്തിയിരുന്നു. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ബുധനാഴ്‌ച നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ദീപികക്കും സാറക്കും ശ്രദ്ധാ കപൂറിനും സമൻസ് അയച്ചിരുന്നു.
കൂടാതെ, നടി രാകൂല്‍ പ്രീത് സിംഗിനെയും ഫാഷന്‍ ഡിസൈനര്‍ സിമോണ്‍ ഖമ്പട്ടയെയും വിളിപ്പിച്ചിരുന്നു. ഇതേ തുടർന്ന്, സിമോണ്‍ ഖമ്പട്ട വ്യാഴാഴ്‌ച നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോക്ക് മുന്നിൽ ഹാജരായി.
ശ്രദ്ധാ കപൂർ എൻസിബി ഓഫിസിൽ ഹാജരായി നടി ദീപികാ പദുക്കോൺ എൻസിബി ഓഫിസിൽ എത്തിച്ചേർന്നു സുശാന്തിന്‍റെ മരണം അന്വേഷിക്കുന്നതിന്‍റെ ഭാഗമായി മയക്ക് മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങൾ വഴി ചാറ്റ് നടന്നതായി എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് കണ്ടെത്തുകയും തുടർന്ന് എൻസിബി അന്വേഷണം ആരംഭിക്കുകയുമായിരുന്നു.