മുബൈ: 'എംഎസ് ധോണി: ദ അണ്‍ടോള്‍ഡ് സ്റ്റോറി'യിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ദിഷ പഠാണി. സമൂഹ മാധ്യമങ്ങളില്‍ വളരെ സജീവമായ താരം ഫിറ്റ്‌നസിലൂടെയും വര്‍ക്കൗട്ട് വീഡിയോയിലൂടെയും നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. ദിഷ പഠാണി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു വര്‍ക്കൗട്ട് വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറല്‍.
ജിമ്മില്‍ ട്രെയിനര്‍ക്കൊപ്പം ബ്ലാക്ക് ഫ്ലിപ്പ് ചെയ്യുന്നതിന്‍റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ദിഷയുടെ കഴിവിനെ നിരവധി പേര്‍ പ്രശംസിച്ചിട്ടുണ്ട്. 'നിങ്ങളുടെ കഴിവ് മതിപ്പുളവാക്കുന്നു'വെന്ന് ഒരു ആരാധകന്‍ കമന്‍റ് ചെയ്‌തു. 'നിങ്ങള്‍ വളരെ ഫിറ്റാണ്' എന്നാണ് മറ്റൊരാളുടെ കമന്‍റ്.