HBD Tiger Shroff: ഇന്ത്യന്‍ സ്‌ക്രീനിലെ ആക്ഷന്‍ ഹീറോകളില്‍ മുന്‍നിരക്കാരനാണ് ടൈഗര്‍ ഷ്രോഫ്. നടന്‍റെ 32ാം ജന്മദിനമാണ് ഇന്ന്. പിറന്നാള്‍ ദിനത്തില്‍ നിരവധി പേരാണ് താരത്തിന് ആശംസകളും സമ്മാനങ്ങളുമായി എത്തിയത്. ഈ ദിനത്തില്‍ കാമുകി ദിഷ പടാനിയില്‍ നിന്നും താരത്തിന് ഹൃദയസ്‌പര്‍ശിയായ സന്ദേശം ലഭിച്ചു.
Disha Patani birthday wishes to Tiger Shroff: ടൈഗറെ പുകഴ്‌ത്തിക്കൊണ്ടുള്ള കുറിപ്പുമായാണ് ദിഷ പടാനി രംഗത്തെത്തിയിരിക്കുന്നത്. 'എന്‍റെ പ്രിയ സുഹൃത്തിന് സന്തോഷകരമായ ജന്മദിനാശംസകൾ. നിന്‍റെ കഠിനാധ്വാനം കൊണ്ടും ഏറ്റവും മനോഹരമായ ആത്മാവ് കൊണ്ടും ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചതിന് നന്ദി. നീ സുന്ദരനാണ്.'-ഇപ്രകാരമാണ് ദിഷ ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചത്.
Also Read:'എന്തോ സംഭവിക്കാന്‍ പോകുന്നു'; 'എതര്‍ക്കും തുനിന്തവന്‍' ട്രെയ്‌ലര്‍
Tiger Shroff Disha Patani latest news : നാളേറെയായി ടൈഗര്‍ ഷ്രോഫും ദിഷ പടാനിയും തമ്മിലുള്ള പ്രണയവാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയിട്ട്. ഇരുവരും ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിക്കാറുമുണ്ട്. ടൈഗറിന് പിറന്നാള്‍ ആശംസകള്‍ കൂടി നേര്‍ന്നതോടെ ഇരുവരും വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ഇരുവരും തങ്ങളുടെ അവധിക്കാലങ്ങൾ ഒന്നിച്ച് ആഘോഷിക്കാറുണ്ട്. പൊതുവേദികളിലും ഒന്നിച്ച് പ്രത്യക്ഷപ്പെടാറുണ്ട്. 'ബാഗി 2' എന്ന ചിത്രത്തിലും ഇരുവരും ഒരുമിച്ചഭിനയിച്ചു.
Tiger Shroff music video Poori Gal Baat: അടുത്തിടെ ടൈഗര്‍ തന്‍റെ പഞ്ചാബി-ഇംഗ്ലീഷ് സംഗീത ആല്‍ബം 'പൂരി ഗല്‍ ബാത്' പുറത്തുവിട്ടിരുന്നു. മൗനി റായിക്കൊപ്പമാണ് സംഗീത ആല്‍ബത്തില്‍ ടൈഗര്‍ പ്രത്യക്ഷപ്പെടുന്നത്.
Tiger Shroff upcoming movies : നിരവധി സിനിമകളും താരത്തിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ആക്ഷന്‍ ത്രില്ലര്‍ ഡ്രാമ വിഭാഗത്തിലൊരുങ്ങുന്ന 'ഹീറോപന്തി 2' ന്‍റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ടൈഗര്‍ ഇപ്പോള്‍ അബുദബിയിലാണ്. ഡിസംബര്‍ 23ന് റിലീസിനൊരുങ്ങുന്ന വികാസ് ബല്ലിന്‍റെ 'ഗണപത്' ആണ് ടൈഗറിന്‍റെ മറ്റൊരു പ്രൊജക്‌ട്.