സിനിമ പുറത്തിറങ്ങുന്നതിന് രണ്ട് ദിവസം മുമ്പ് ജെഎന്‍യു വിദ്യാർഥികളോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് പ്രതിഷേധത്തില്‍ പങ്കെടുക്കുത്ത ഛപാക്കിന്‍റെ സംവിധായികയെയും നായികയെയും പ്രശംസിച്ച് സംവിധായകൻ അമൽ നീരദ്. "ഛപാക്കിന്‍റെ റിലീസിന് മുന്നോടിയായി, മേഘ്ന ഗുല്‍സാറിനും ദീപിക പദുകോണിനും എന്‍റെ ഹൃദയപൂര്‍വ്വമായ അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു. ഈ രണ്ട് സ്‌ത്രീകളുടെയും വലിയ ആരാധകനാണ് ഞാന്‍. ഒരു സംവിധായിക അഥവാ നിർമാതാവെന്ന നിലയിൽ, ആദ്യചിത്രത്തിന്‍റെ റിലീസിന് രണ്ട് ദിവസം മുമ്പ് ജെഎന്‍യു വിദ്യാര്‍ത്ഥികളോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് പ്രതിഷേധത്തില്‍ പങ്കെടുക്കുകയെന്നത് തികച്ചും പ്രയാസമുള്ള കാര്യമാണെന്നറിയാം. നിങ്ങൾ അതിന് ചങ്കൂറ്റം കാണിച്ചു. അതിനാൽ ഈ വെള്ളിയാഴ്‌ച തിയേറ്ററിലെത്തുന്ന ഛപാക്ക് കാണണമെന്ന് എല്ലാവരോടും ഞാൻ അപേക്ഷിക്കുന്നു," അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.
ദീപികയുടെയും മേഘ്നയുടെയും ചങ്കൂറ്റത്തിന് പ്രശംസയുമായി അമൽ നീരദ് - Director Amal Neerad
ഛപാക്കിന്‍റെ റിലീസ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ സംവിധായികയും നായികയും തങ്ങളുടെ നിലപാട് വ്യക്തമാക്കിയതിൽ അമൽ നീരദ് പ്രശംസിച്ചു.
അമൽ നീരദ്
'ഓം ശാന്തി ഓം' മുതല്‍ 'പികു' വരെയുള്ള ചിത്രങ്ങളിലൂടെ താൻ ദീപികയുടെ ആരാധികയായി മാറിയെന്ന് അമൽ എഴുതി. തന്‍റെ വിഷാദരോഗത്തിനെക്കുറിച്ച് താരം തുറന്ന് പറഞ്ഞപ്പോൾ അത് പലർക്കും പ്രചോദനമായെന്നും നടിയിൽ തനിക്കുള്ള ബഹുമാനം അങ്ങനെ വർധിച്ചെന്നും അമല്‍ നീരദ് പറഞ്ഞു.