കേരളം

kerala

ETV Bharat / sitara

Romantic Comedy Jab Khuli Kitaab | പ്രണയത്തിന് എന്ത് പ്രായം ; റൊമാന്‍റിക്‌ കോമഡിയുമായി ഡിമ്പിളും പങ്കജ്‌ കപൂറും - Jab Khuli Kitaab cast and crew

Dimple Kapadia Pankaj Kapur to star Jab Khuli Kitaab | 'ജബ്‌ ഖുലി കിതാബ്‌' എന്ന റൊമാന്‍റിക്‌ കോമഡി ചിത്രത്തില്‍ അഭിനയിക്കാന്‍ ഡിമ്പിള്‍ കപാഡിയയും പങ്കജ്‌ കപൂറും

Romantic comedy Jab Khuli Kitaab  Dimple Kapadia Pankaj Kapur to star Jab Khuli Kitaab  റൊമാന്‍റിക്‌ കോമഡിയുമായി ഡിമ്പിളും പങ്കജ്‌ കപൂറും  Jab Khuli Kitaab theme  Director about Jab Khuli Kitaab  Jab Khuli Kitaab cast and crew  പ്രണയത്തിന് പ്രായപരിധിയില്ല!
Romantic comedy Jab Khuli Kitaab : പ്രണയത്തിന് പ്രായപരിധിയില്ല! റൊമാന്‍റിക്‌ കോമഡിയുമായി ഡിമ്പിളും പങ്കജ്‌ കപൂറും

By

Published : Dec 21, 2021, 7:37 PM IST

Romantic comedy Jab Khuli Kitaab | പ്രണയത്തിന് എന്ത് പ്രായം, പുതിയ റൊമാന്‍റിക്‌ കോമഡി ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് പ്രശസ്‌ത താരങ്ങളായ ഡിമ്പിള്‍ കപാഡിയയും പങ്കജ്‌ കപൂറും. 'ജബ്‌ ഖുലി കിതാബ്‌' എന്ന്‌ പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ഇരുവരും പ്രണയ ജോഡികളായി ഒന്നിച്ചഭിനയിക്കുന്നത്.

Jab Khuli Kitaab theme : അമ്പത് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവില്‍ പിരിയാനൊരുങ്ങുന്ന വൃദ്ധ ദമ്പതികളുടെ കഥയാണ് 'ജബ്‌ ഖുലി കിതാബ്‌'. പങ്കജ്‌ കപൂറിനെയും ഡിമ്പിള്‍ കപാഡിയയെയും കേന്ദ്രകഥാപാത്രങ്ങളാക്കിയതിന്‍റെ ത്രില്ലിലാണ് താനെന്ന്‌ സംവിധായകന്‍ സൗരഭ്‌ ശുക്ല. 'ജബ്‌ ഖുലി കിതാബ്‌' തന്‍റെ ഹൃദയത്തോട്‌ വളരെ ചേര്‍ന്നുനില്‍ക്കുന്നുവെന്നും അദ്ദേഹം പറയുന്നു.

Director about Jab Khuli Kitaab : ഏതൊരു ബന്ധത്തിലും സുതാര്യത പുലര്‍ത്തണമെന്ന് നാമെല്ലാം പറയുമെങ്കിലും എത്ര പേരാണ് വിവാഹ ജീവിതത്തെ സത്യസന്ധമായി സമീപിക്കുന്നതെന്ന് സംവിധായകന്‍ ചോദിക്കുന്നു. 'എഴുപത് വയസ് കഴിഞ്ഞ ദമ്പതികളുടെ കഥയാണ് ചിത്രം പറയുന്നത്. വിവാഹ ജീവിതത്തില്‍ ചെറുപ്പക്കാര്‍ എന്താണ് ചെയ്യുന്നതെന്ന് നിങ്ങള്‍ക്ക് കാണാന്‍ കഴിയും. വൃദ്ധ ദമ്പതികളുടെ പ്രണയവും സന്തോഷവും ദുഖവുമെല്ലാം ചേര്‍ന്ന ജീവിതത്തിലൂടെയാണ് 'ജബ്‌ ഖുലി കിതാബ്‌' സഞ്ചരിക്കുന്നത്.' -സൗരഭ്‌ ശുക്ല പറഞ്ഞു.

Jab Khuli Kitaab cast and crew :അപര്‍ശക്തി ഖുറാനയും ചിത്രത്തില്‍ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. സമീര്‍ സോനി, നൗഈദ്‌ സിറസ്‌ തുടങ്ങിയവരും ചിത്രത്തിന്‍റെ ഭാഗമാണ്. ഷൂ സ്‌ട്രാപ് ഫിലിംസും, അപ്ലാസ്‌ എന്‍റര്‍ടെയ്‌ന്‍മെന്‍റും ചേര്‍ന്നാണ് നിര്‍മാണം.

Also Read : Chris Noth Dropped from The Equalizer | ലൈംഗിക പീഡനാരോപണം : 'ദ ഇക്വലൈസറില്‍' നിന്നും പുറത്തായി ക്രിസ്‌ നോത്ത്

ABOUT THE AUTHOR

...view details