മുംബൈ:കർഷകപ്രതിഷേധത്തിലെ കങ്കണാ റണൗട്ടിന്‍റെ ട്വീറ്റിനെതിരെ ശക്തമായി പ്രതികരിച്ചതോടെ ട്വിറ്ററിൽ അഞ്ച് ലക്ഷം ഫോളോവേഴ്‌സിനെ നേടി ദിൽജിത് ദൊസഞ്ജ്.
ഡിസംബർ രണ്ടിന് കർഷകസമരത്തിന്‍റെ പശ്ചാത്തലത്തിൽ ബിൽക്കിസ് ബാനുവിനെതിരെ കങ്കണ നടത്തിയ പ്രസ്താവന വലിയ ചർച്ചയായിരുന്നു. കർഷകരുടെ പ്രക്ഷോഭത്തിൽ പങ്കെടുത്ത ഒരു മുതിർന്ന സിഖ് വനിത ഷഹീൻബാഗ് സമരനായിക ബിൽക്കിസ് ബാനുവാണെന്നും അവരെ നൂറു രൂപയ്ക്ക് ലഭിക്കുമെന്നും കങ്കണ പറഞ്ഞു. എന്നാൽ, കങ്കണയുടെ പ്രസ്‌താവന തെറ്റാണെന്ന് പീന്നീട് സമൂഹമാധ്യമങ്ങൾ തന്നെ തെളിയിച്ചു. ഞങ്ങളുടെ ഹൃദയത്തിലുള്ള, രാജ്യത്തിന് വേണ്ടി പലതും ത്യജിച്ച അമ്മമാരെയാണ് കങ്കണാ റണൗട്ട് അധിക്ഷേപിച്ചതെന്ന് ചൂണ്ടിക്കാട്ടി പഞ്ചാബി ഗായകനും നടനുമായ ദിൽജിത്തും രംഗത്തെത്തി. തുടർന്ന്, ട്വിറ്ററിൽ ദില്‍ജിത് വേഴ്‌സസ് കങ്കണ ഹാഷ്‌ടാഗ് തരംഗമാവുകയും ചെയ്‌തു.