കര്‍ഷക സമരത്തെ പിന്തുണച്ച് രംഗത്തെത്തിയ പോപ്പ് ഗായികയും നടിയുമായ റിഹാനയുടെ ട്വീറ്റ് വലിയ കോളിളക്കങ്ങള്‍ ബോളിവുഡില്‍ വഴിവെച്ചിരുന്നു. സച്ചിനടക്കമുള്ള താരങ്ങള്‍ റിഹാന, കര്‍ഷക സമരത്തെ പിന്തുണച്ചപ്പോള്‍ ഇതിനെതിരെ രംഗത്തെത്തുകയും ട്വീറ്റുകള്‍ പങ്കുവെക്കുകയും ചെയ്‌തിരുന്നു. കങ്കണ റണൗട്ട് വിഡ്ഢി എന്നാണ് റിഹാനയെ വിശേഷിപ്പിച്ചത്. എന്നാല്‍ താപ്‌സി പന്നു അടക്കമുള്ള താരങ്ങള്‍ റിഹാനയ്‌ക്കൊപ്പമായിരുന്നു. കര്‍ഷക സമരത്തിന്‍റെ തുടക്കം മുതല്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തുള്ള താരമാണ് ദില്‍ദിത്ത് ദൊസാന്‍ഞ്ച്. നടി കങ്കണ റണൗട്ട് നടത്തിയ ചില പ്രസ്താവനകളുടെ പ്രേരില്‍ കങ്കണയും ദില്‍ജിത്തും തമ്മില്‍ വലിയ വാക്കുതര്‍ക്കങ്ങളും ഉണ്ടായിരുന്നു. കർഷകരുടെ പ്രക്ഷോഭത്തിൽ പങ്കെടുത്ത ഒരു മുതിർന്ന സിഖ് വനിത ഷഹീൻബാഗ് സമരനായിക ബിൽക്കിസ് ബാനുവാണെന്നും അവരെ നൂറ് രൂപയ്ക്ക് ലഭിക്കുമെന്നുമായിരുന്നു അന്ന് കങ്കണ പറഞ്ഞത് തുടര്‍ന്ന് ബോളിവുഡില്‍ നിന്നടക്കമുള്ള നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്‌തിരുന്നു. കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കര്‍ഷകര്‍ക്കൊപ്പം സമരത്തില്‍ പങ്കെടുക്കുകയും ചെയ്‌തിട്ടുള്ളയാളാണ് ദില്‍ജിത്ത്.
റിഹാനയ്‌ക്കായി പുതിയ ഗാനം പുറത്തിറക്കി ദില്‍ജിത്ത് ദൊസാന്‍ഞ്ച് - Diljit Dosanjh related news
'റിറി (റിഹാന)' എന്നാണ് പാട്ടിന്‍റെ പേര്. രണ്ട് മിനിറ്റും പതിനഞ്ച് സെക്കന്‍റും ദൈര്‍ഘ്യമുള്ള ഗാനം റിഹാനയെ കുറിച്ചും, അവളുടെ ജന്മാനാടിനെ കുറിച്ചും എല്ലാം വിവരിക്കുന്നുണ്ട്. രാജ് രഞ്ചോദാണ് ഗാനത്തിന്‍റെ വരികള്‍ എഴുതിയിരിക്കുന്നത്
റിഹാനയ്‌ക്കായി പുതിയ ഗാനം പുറത്തിറക്കി ദില്‍ജിത്ത് ദൊസാന്‍ഞ്ച്
റിഹാനയ്‌ക്ക് ഒപ്പമാണെന്നും അവരുടെ ട്വീറ്റിനെ അനുകൂലിക്കുന്നുവെന്നും വ്യക്തമാക്കികൊണ്ട് താരത്തിനായി ഒരു പാട്ട് തയ്യാറാക്കി പുറത്തിറക്കിയിരിക്കുകയാണ് ദില്‍ജിത്ത്. 'റിറി (റിഹാന)' എന്നാണ് പാട്ടിന്‍റെ പേര്. രണ്ട് മിനിറ്റും പതിനഞ്ച് സെക്കന്‍റും ദൈര്‍ഘ്യമുള്ള ഗാനം റിഹാനയെ കുറിച്ചും, അവളുടെ ജന്മാനാടിനെ കുറിച്ചും എല്ലാം വിവരിക്കുന്നുണ്ട്. രാജ് രഞ്ചോദാണ് ഗാനത്തിന്‍റെ വരികള്‍ എഴുതിയിരിക്കുന്നത്. ഇന്‍റന്‍സാണ് സംഗീതം നല്‍കിയിരിക്കുന്നത്.