ദേവദാസ് അടക്കമുള്ള കള്‍ട്ട് ക്ലാസിക് സിനിമകള്‍ സമ്മാനിച്ച ബോളിവുഡ് വിഖ്യാത നടന്‍ ദിലീപ് കുമാറിന്‍റെ ആരോഗ്യസ്ഥിതി വളരെ മോശമാണെന്നും അദ്ദേഹത്തിന്‍റെ ആയുസിനും ആരോഗ്യത്തിനുമായി എല്ലാവരും പ്രാര്‍ഥിക്കണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹത്തിന്‍റെ ഭാര്യയും നടിയുമായ സൈറ ഭാനു. കൊവിഡ് വൈറസ് പടര്‍ന്ന് പിടിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ മുന്‍കരുതലെന്നോണം അദ്ദേഹം ക്വാറന്‍റൈനില്‍ കഴിയുകയാണ്. ഭാര്യ സൈറാ ഭാനുവാണ് അദ്ദേഹത്തെ പരിപാലിക്കുന്നത് .
'ദിലീപ് കുമാറിന്‍റെ ആരോഗ്യസ്ഥിതി മോശം, അദ്ദേഹത്തിന് വേണ്ടി പ്രാര്‍ഥിക്കണം' ഭാര്യ സൈറാ ഭാനു - സൈറാ ഭാനു സിനിമ
കൊവിഡ് വൈറസ് പടര്‍ന്ന് പിടിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ മുന്‍കരുതലെന്നോണം അദ്ദേഹം ക്വാറന്‍റൈനില്‍ കഴിയുകയാണ്. ഭാര്യ സൈറാ ഭാനുവാണ് അദ്ദേഹത്തെ പരിപാലിച്ച് പോരുന്നത്
'ദിലീപ് സാബിനെ ഞാൻ പരിപാലിക്കുന്നത് പ്രണയത്തിന്‍റെ പുറത്താണ്.... ഒരു അർപ്പണബോധമുള്ള ഭാര്യ എന്ന് പ്രശംസകൾ കേള്‍ക്കാന്‍ ഞാൻ ആഗ്രഹിക്കുന്നില്ല. അദ്ദേഹത്തെ സ്പർശിക്കുന്നതും കെട്ടിപ്പിടിക്കുന്നതും എനിക്ക് സംഭവിക്കുന്ന ലോകത്തിലെ ഏറ്റവും മികച്ച കാര്യമായാണ് ഞാന്‍ കണക്കാക്കുന്നത്. ഞാൻ അദ്ദേഹത്തെ ആരാധിക്കുന്നു.... അദ്ദേഹമാണ് എന്‍റെ ശ്വാസം...' സൈറ ഭാനു ഒരിക്കല്‍ മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹത്തെ ഓരോ ദിവസവും ദൈവം പരിപാലിക്കുന്നത് കാണുമ്പോള്‍ ഞാന്‍ ഏറെ നന്ദിയുള്ളവളാകുന്നുവെന്നാണ് സൈറാ ഭാനു അദ്ദേഹത്തിന്‍റെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി മാധ്യമങ്ങളോട് പറഞ്ഞത്.
'അദ്ദേഹത്തിന് സുഖമില്ല. ദുർബലനാണ്. ചില സമയങ്ങളിൽ അദ്ദേഹം ഹാളിലേക്കും തിരികെ മുറിയിലേക്കും നടക്കും. പ്രതിരോധശേഷി കുറവാണ്. അദ്ദേഹത്തിന്‍റെ ക്ഷേമത്തിനായി പ്രാർഥിക്കുക. ഓരോ ദിവസവും ഞങ്ങൾ ദൈവത്തോട് നന്ദിയുള്ളവരാണ്' സൈറാ ഭാനു പറയുന്നു. 1966ല്‍ 23 ആം വയസിലാണ് 45 കാരനായ ദിലീപ് കുമാറിനെ സൈറ ഭാനു വിവാഹം ചെയ്‌തത്. 1998ൽ പുറത്തിറങ്ങിയ ഖില എന്ന സിനിമയിലാണ് ദിലീപ് കുമാര്‍ അവസാനമായി അഭിനയിച്ചത്. 1994ൽ ദാദാസാഹേബ് ഫാൽക്കെ അവാർഡും 2015ൽ പത്മവിഭൂഷണും അദ്ദേഹത്തിന് ലഭിച്ചു.