സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണത്തിന് ശേഷം റിലീസിനെത്തുന്ന ദിൽ ബെചാരയുടെ ട്രെയിലർ, പുറത്തിറക്കി മണിക്കൂറുകൾക്കകം യൂട്യൂബിൽ ട്രെന്‍റാകുകയാണ്. ട്രെയിലർ എത്തി ആദ്യ ആറുമണിക്കൂറിനുള്ളിൽ 10 ലക്ഷം കാഴ്‌ചക്കാരെ സ്വന്തമാക്കിയിരുന്നു. ഹോളിവുഡ് ബ്ലോക്ക്ബസ്റ്റർ ചിത്രം ‘അവഞ്ചേഴ്‌സ്: ദി എൻഡ്ഗെയിമി’നെ കടത്തിവെട്ടി ദിൽ ബെചാരെ ട്രെയിലറിന് 24 മണിക്കൂറുകൾക്കകം 4.8 മില്യൺ ലൈക്കും ആരാധകർ നൽകി. ഈ കാലയളവിൽ 21 മില്യൺ കാഴ്‌ചക്കാരെ സ്വന്തമാക്കിയതോടെ യൂട്യൂബ് ട്രെൻഡിങ്ങിൽ ട്രെയിലർ ഒന്നാം സ്ഥാനത്താണ്.
യൂട്യൂബിൽ ട്രെന്‍റായി 'ദിൽ ബെചാരെ' ട്രെയിലർ; ഹൃദയത്തിൽ പതിഞ്ഞ് സുശാന്തിന്‍റെ ഡയലോഗും - mukesh chabra
24 മണിക്കൂറുകൾക്കകം 4.8 മില്യൺ ലൈക്ക് സ്വന്തമാക്കിയ സുശാന്തിന്‍റെ അവസാന ചിത്രത്തിന്‍റെ ട്രെയിലറിലെ ഡയലോഗുകളും നവമാധ്യമങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു
![യൂട്യൂബിൽ ട്രെന്‍റായി 'ദിൽ ബെചാരെ' ട്രെയിലർ; ഹൃദയത്തിൽ പതിഞ്ഞ് സുശാന്തിന്‍റെ ഡയലോഗും sushant singh rajput യൂട്യൂബിൽ ട്രെന്‍റ് ദിൽ ബെചാരെ ട്രെയിലർ സുശാന്തിന്‍റെ ഡയലോഗ് സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണം സുശാന്ത് സിംഗ് രജ്‌പുത് സുശാന്തിന്‍റെ കഥാപാത്രം മുകേഷ് ചബ്ര ഫോക്‌സ് സ്റ്റാർ സ്റ്റുഡിയോസ് Sushant's dialogue in dil bechara Dil Bechara trailer sushant singh rajput bollywood film youtube trend mukesh chabra fox star studios](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7928221-thumbnail-3x2-sushnatsingh.jpg)
ട്രെയിലർ മാത്രമല്ല, ഹൃദയസ്പർശിയായ സുശാന്തിന്‍റെ ഡയലോഗും നവമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. പ്രണയത്തെയും ജീവിതത്തെയും നിർവചിക്കുന്ന ഒരു കൂട്ടം ഡയലോഗുകൾ ട്രെയിലറിൽ അവതരിപ്പിച്ചിട്ടുണ്ട്. "ജനനവും മരണവും നമുക്ക് നിശ്ചയിക്കാൻ സാധിക്കില്ല. എന്നാൽ, എങ്ങനെ ജീവിക്കണമെന്നത് നമ്മൾ തീരുമാനിക്കും," എന്നാണ് വീഡിയോയിൽ സുശാന്തിന്‍റെ കഥാപാത്രം പറയുന്നത്.
സുശാന്ത് സിംഗ് രജ്‌പുത്തിനെ ഊർജസ്വലനായ ഒരു കോളജ് വിദ്യർഥിയായാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ട്രെയിലറിലൂടെ പരിചയപ്പെടുത്തുന്നത്. കാൻസറിനെതിരെ പോരാടുന്ന, പുറമെ ശാന്തയായ പെൺകുട്ടിയായി സഞ്ജനാ സങ്കിയെയും അവതരിപ്പിച്ചിരിക്കുന്നു. മുകേഷ് ചബ്ര സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം നിർമിക്കുന്നത് ഫോക്‌സ് സ്റ്റാർ സ്റ്റുഡിയോസാണ്. എ.ആർ റഹ്‌മാൻ സംഗീതമൊരുക്കുന്ന ചിത്രത്തിലെ ഗാനങ്ങൾക്കുള്ള കാത്തിരിപ്പിലാണ് ആരാധകർ. ദിൽ ബെചാരക്ക് വേണ്ടി ഒമ്പത് ഗാനങ്ങളാണ് ഒരുക്കിയതെന്ന് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ എ.ആർ അറിയിച്ചിരുന്നു. സുശാന്ത് അഭിനയിച്ച അവസാന ചിത്രം ജൂലൈ 24ന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ റിലീസിനെത്തും.