അന്തരിച്ച നടന്‍ സുശാന്ത് സിങ് രജ്‌പുത്തിന്‍റെ അവസാന ചിത്രം ദില്‍ ബേച്ചാര ഇന്നലെയാണ് ഓടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രദര്‍ശനത്തിനെത്തിയത്. ചലച്ചിത്ര പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് ചിത്രത്തെ സ്വീകരിച്ചിരിക്കുന്നത്. ആരാധകരെയും സാധരണക്കാരനായ പ്രേക്ഷകനെയും ചിത്രം ഒരുപോലെ തൃപ്തിപ്പെടുത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ഇന്നലെ സ്ട്രീമിങ് ആരംഭിച്ച ചിത്രത്തിന് 9.8 ആണ് ഐഎംഡിബി റേറ്റിങായി പ്രേക്ഷകര്‍ നല്‍കിയിരിക്കുന്നത്. സോഷ്യല്‍മീഡിയകള്‍ നിറയുന്നതും ദില്‍ ബേച്ചാരയുടെ വിശേഷങ്ങളും നിരൂപണങ്ങളുമാണ്. ചിത്രം പ്രശംസകള്‍ ഏറ്റുവാങ്ങി ഉന്നതിയില്‍ നില്‍ക്കുമ്പോഴും ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ച സുശാന്ത് ഇന്ന് ഈ ലോകത്ത് ഇല്ലാത്തതാണ് ആരാധകരെയും ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകരെയും ഒരുപോലെ നൊമ്പരപ്പെടുത്തുന്നത്. അറം പറ്റിപ്പോയ സിനിമയാണെന്നാണ് ചില ആരാധകരെങ്കിലും ചിത്രത്തെക്കുറിച്ച് പറയുന്നത്. സിനിമയിലെ നായകന്‍റെ വിയോഗവും യഥാർഥ ജീവതത്തിലെ സുശാന്തിന്‍രെ വേർപാടുമൊക്കെ ആരാധകർ ഒന്നായി കാണുന്ന അവസ്ഥയാണ് പലരുടെയും അഭിപ്രായപ്രകടനങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.
ദില്‍ ബേച്ചാരക്ക് പത്തില്‍ പത്ത് മാര്‍ക്ക് നല്‍കി പ്രേക്ഷകര്‍, നൊമ്പരമായി സുശാന്ത്
ഡിസ്‍നി പ്ലസ് ഹോട് സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിച്ച ചിത്രത്തിന് 9.8 ആണ് ഐഎംഡിബി റേറ്റിങായി പ്രേക്ഷകര്‍ നല്‍കിയിരിക്കുന്നത്
പ്രണയത്തിന്‍റെയും വിരഹത്തിന്‍റെയും കഥ പറയുന്ന ചിത്രം ജോൺ ഗ്രീൻ എഴുതിയ ഫോൾട്ട് ഇൻ ഔർ സ്റ്റാർസ് എന്ന നോവലിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. മുകേഷ് ഛബ്ര സംവിധാനം ചെയ്ത ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് എ.ആർ റഹ്മാനാണ്. പുതുമുഖമായ സഞ്ജനയാണ് നായിക. ചിത്ര മെയ് മാസം തിയേറ്ററുകളിലെത്തേണ്ടതായിരുന്നു കൊവിഡ് മൂലം റിലീസ് നീണ്ടുപോയതിനാലാണ് നിര്‍മാതാക്കള്‍ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമില്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചത്. ചിത്രം ഡിസ്‍നി പ്ലസ് ഹോട് സ്റ്റാറിലാണ് സ്ട്രീമിങ് ആരംഭിച്ചത്.